Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയ് ഹസാരെ ട്രോഫി:...

വിജയ് ഹസാരെ ട്രോഫി: സർവിസസിനോട് തോറ്റ് കേരളം ക്വാർട്ടറിൽ പുറത്ത്

text_fields
bookmark_border
വിജയ് ഹസാരെ ട്രോഫി: സർവിസസിനോട് തോറ്റ് കേരളം ക്വാർട്ടറിൽ പുറത്ത്
cancel

ജ​​യ്​​​പു​​ർ: വി​​ജ​​യ്​ ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ കേ​ര​ള​ത്തി‍െൻറ സെ​മി സ്വ​പ്​​ന​ങ്ങ​ൾ ത​ക​ർ​ത്ത്​ സ​ർ​വി​സ​സ്. ക്വാ​ർ​ട്ട​റി​ൽ ഏ​ഴു വി​ക്ക​റ്റി​നാ​ണ് സ​ർ​വി​സ​സ് കേ​ര​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 40.4 ഓ​വ​റി​ൽ 175 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സ​ർ​വി​സ​സ്, 30.5 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ അ​നാ​യാ​സം ല​ക്ഷ്യ​ത്തി​ലെ​ത്തി.

നേ​ര​ത്തെ, ടോ​സ് നേ​ടി​യ സ​ർ​വി​സ​സ് കേ​ര​ള​ത്തെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. 85 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ലാ​ണ് കേ​ര​ള​ത്തി‍െൻറ ടോ​പ് സ്കോ​റ​ർ. 106 പ​ന്തു​ക​ളി​ൽ ഏ​ഴു ഫോ​റും ര​ണ്ടു സി​ക്സും ചേ​ർ​ന്ന​താ​യി​രു​ന്നു രോ​ഹ‍‍െൻറ ഇ​ന്നി​ങ്​​സ്. വി​നൂ​പ് മ​നോ​ഹ​ര​ൻ (54 പ​ന്തി​ൽ 41), സ​ച്ചി​ൻ ബേ​ബി (23 പ​ന്തി​ൽ 12) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് കേ​ര​ള നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 105 റ​ൺ​സെ​ടു​ത്ത കേ​ര​ള​ത്തി​ന്, അ​ടു​ത്ത 70 റ​ൺ​സ് സ്കോ​ർ​ബോ​ർ​ഡി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​വ​സാ​ന എ​ട്ടു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​ത്.

ര​വി ചൗ​ഹാ​ൻ (90 പ​ന്തി​ൽ​നി​ന്ന് 95), ര​ജ​ത് പ​ലി​വാ​ൽ (86 പ​ന്തി​ൽ​നി​ന്ന് 65) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് സ​ർ​വി​സ​സി​ന് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. മ​റ്റൊ​രു ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ വി​ദ​ർ​ഭ​യെ ഏ​ഴു വി​ക്ക​റ്റി​ന് വീ​ഴ്ത്തി സൗ​രാ​ഷ്ട്ര​യും സെ​മി​യി​ൽ ക​ട​ന്നു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ വി​ദ​ർ​ഭ 40.3 ഓ​വ​റി​ൽ 150 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

29.5 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ സൗ​രാ​ഷ്ട്ര വി​ജ​യ റ​ൺ കു​റി​ച്ചു. 2012-2013 സീ​സ​ണി​ൽ സെ​മി​യി​ലെ​ത്തി​യ​താ​ണ് ടൂ​ർ​ണ​മെൻറി​ൽ കേ​ര​ള​ത്തി‍െൻറ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. ത​​മി​​ഴ്​​​നാ​​ടും ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശു​മാ​ണ് സെ​​മി​​യി​​ൽ ക​​ട​​ന്ന മ​റ്റു ടീ​മു​ക​ൾ. തി​​ങ്ക​​ളാ​​ഴ്​​​ച ന​​ട​​ന്ന ക്വാ​​ർ​​ട്ട​​ർ ​പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ത​​മി​​ഴ്​​​നാ​​ട്​ 151 റ​​ൺ​​സി​​ന്​ ക​​ർ​​ണാ​​ട​​ക​​യെ ത​​ക​​ർ​​ത്ത​​പ്പോ​​ൾ ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ്​ അ​​ഞ്ചു വി​​ക്ക​​റ്റി​​ന്​ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നെ തോ​​ൽ​​പി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Hazare TrophyServicesKerala News
News Summary - Vijay Hazare Trophy: Services win by 7 wickets
Next Story