Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയ് ഹസാരെ ട്രോഫി;...

വിജയ് ഹസാരെ ട്രോഫി; സെ​മി തേ​ടി കേ​ര​ളം

text_fields
bookmark_border
വിജയ് ഹസാരെ ട്രോഫി; സെ​മി തേ​ടി കേ​ര​ളം
cancel

രാ​ജ്കോ​ട്ട്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് ഇ​ന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ. രാ​വി​ലെ ഒ​മ്പ​തി​ന് സൗ​രാ​ഷ്ട്ര മൈ​താ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന ക​ളി​യി​ൽ രാ​ജ​സ്ഥാ​നാ​ണ് എ​തി​രാ​ളി​ക​ൾ. ടൂ​ർ​ണ​മെ​ന്റി​ൽ ഉ​ജ്ജ്വ​ല ഫോം ​തു​ട​രു​ന്ന സ​ഞ്ജു സാം​സ​ണി​ന്റെ സം​ഘം പ്രീ​ക്വാ​ർ​ട്ട​റി​ൽ മ​ഹാ​രാ​ഷ്ട്ര​യെ വ​ലി​യ വ്യ​ത്യാ​സ​ത്തി​ൽ മ​റി​ക​ട​ന്നാ​ണ് അ​വ​സാ​ന എ​ട്ടി​ൽ സ്ഥാ​നം​പി​ടി​ച്ച​ത്. ഇ​ന്ന​ത്തെ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഹ​രി​യാ​ന​യെ ബം​ഗാ​ളും വി​ദ​ർ​ഭ​യെ ക​ർ​ണാ​ട​ക‍യും മും​ബൈ​യെ ത​മി​ഴ്നാ​ടും നേ​രി​ടും.

ഗ്രൂ​പ് റൗ​ണ്ടി​ൽ ഏ​ഴി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചി​രു​ന്നു കേ​ര​ളം. മും​ബൈ​ക്കും കേ​ര​ള​ത്തി​നും 20 പോ​യ​ന്റ് വീ​തം ല​ഭി​ച്ചു. റ​ൺ​റേ​റ്റി​ൽ മ​ല​യാ​ളി​പ്പ​ട​യാ​യി​രു​ന്നു മു​ന്നി​ലെ​ങ്കി​ലും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ജ​യി​ച്ച ആ​നു​കൂ​ല്യ​ത്തി​ൽ മും​ബൈ നേ​രി​ട്ട് ക്വാ​ർ​ട്ട​റി​ലെ​ത്തി. കേ​ര​ളം പ്രീ​ക്വാ​ർ​ട്ട​റി​ൽ മ​ഹ​രാ​ഷ്ട്ര​ക്കെ​തി​രെ ആ​ദ്യം ബാ​റ്റ് ചെ​യ്ത് 383 റ​ൺ​സെ​ന്ന റെ​ക്കോ​ഡ് സ്കോ​ർ അ​ടി​ച്ചു​കൂ​ട്ടി 153 റ​ൺ​സ് ജ​യ​മാ​ണ് നേ​ടി​യ​ത്. ഓ​പ​ണ​ർ​മാ​രാ​യ രോ​ഹ​ൻ കു​ന്നു​മ്മ​ലും കൃ​ഷ്ണ​പ്ര​സാ​ദും സെ​ഞ്ച്വ​റി​ക​ളു​മാ​യി തി​ള​ങ്ങി. ബൗ​ള​ർ​മാ​രു​ടെ മി​ക​വും കേ​ര​ള​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​ണ്. റെ​യി​ൽ​വേ​സി​നെ​തി​രെ സെ​ഞ്ച്വ​റി കു​റി​ച്ച ക്യാ​പ്റ്റ​ൻ സ​ഞ്ജു​വി​ലും ടീം ​വ​ലി​യ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Hazare TrophyRajasthanSports NewsKerala News
News Summary - Vijay-Hazare-Trophy-Semi-Kerala
Next Story