വിജയ് ഹസാരെ: രോഹൻ കുന്നുമ്മൽ കേരള ക്യാപ്റ്റൻ; സഞ്ജു ടീമിൽ
text_fieldsരോഹൻ കുന്നുമ്മൽ, സഞ്ജു സാംസൺ
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓപണിങ് ബാറ്റർ രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അംഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, നിധീഷ് എം.ഡി തുടങ്ങിയ മുതിർന്ന താരങ്ങളുണ്ട്. കെ.സി.എല്ലിൽ ഉൾപ്പെടെ തിളങ്ങിയ യുവതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 24ന് തുടങ്ങുന്ന ടൂർണമെന്റിൽ അഹമ്മദാബാദാണ് കേരളത്തിന്റെ മത്സരങ്ങൾക്ക് വേദിയാകുന്നത്. എ ഗ്രൂപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്, പോണ്ടിച്ചേരി, ത്രിപുര, ജാർഖണ്ഡ് ടീമുകൾക്കൊപ്പമാണ് കേരളം. ആദ്യ മത്സരത്തിൽ കേരളം ത്രിപുരയെ നേരിടും. അമയ് ഖുറേസിയ ആണ് കേരളത്തിന്റെ പരിശീലകൻ. വിരാട് കോഹ്‍ലി, രോഹിത് ശർമ തുടങ്ങിയ ഇന്ത്യൻതാരങ്ങളും ഡൽഹി, മുംബൈ ടീമുകൾക്കൊപ്പം മത്സരിക്കുന്നുണ്ട്.
ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും മോശം സീസണായിരുന്നു കേരളത്തിന്. രഞ്ജി ട്രോഫിയിലെ ആദ്യമത്സരങ്ങളിൽ തന്നെ ടീമിന് തിരിച്ചടിയായി. സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യിലും ടീമിന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. 50 ഓവർ ക്രിക്കറ്റിന് കളമുണരുമ്പോൾ പുതിയ ക്യാപ്റ്റനായെത്തുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി രോഹൻ കുന്നുമ്മലിനു കീഴിൽ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ്.
കേരള ടീം: രോഹൻ എസ്. കുന്നുമ്മൽ (ക്യാപ്റ്റൻ), സഞ്ജു വി. സാംസൺ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് അസറുദ്ദീൻ എം (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, അഭിഷേക് ജെ. നായർ, കൃഷ്ണ പ്രസാദ്, അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ വി, ബിജു നാരായണൻ, അങ്കിത് ശർമ്മ, ബാബ അപരാജിത്, വിഘ്നേഷ് പുത്തൂർ, നിധീഷ് എം. ഡി, ആസിഫ് കെ. എം, അഭിഷേക് പി. നായർ, ഷറഫുദ്ദീൻ എൻ. എം, ഏദൻ ആപ്പിൾ ടോം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

