Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയ് ഹസാരെ ട്രോഫി...

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ അരികെ; കേരളം ഇന്ന് മഹാരാഷ്ട്രക്കെതിരെ

text_fields
bookmark_border
വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ അരികെ; കേരളം ഇന്ന് മഹാരാഷ്ട്രക്കെതിരെ
cancel

മും​ബൈ: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്വാ​ർ​ട്ട​ർ തേ​ടി കേ​ര​ളം ഇ​ന്ന് ക​രു​ത്ത​രാ​യ മ​ഹാ​രാ​ഷ്ട്ര​ക്കെ​തി​രെ. ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ 20 പോ​യ​ന്റു​മാ​യി തു​ല്യ​ത പാ​ലി​ച്ചാ​ണ് ശ​നി​യാ​ഴ്ച സൗ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​രു​ടീ​മു​ക​ളും മു​ഖാ​മു​ഖം വ​രു​ന്ന​ത്.

വി​ജ​യ​ക്കു​തി​പ്പു​മാ​യി അ​നാ​യാ​സം ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷി​ച്ച​തി​നൊ​ടു​വി​ൽ റെ​യി​ൽ​വേ​ക്കു മു​ന്നി​ൽ 18 റ​ൺ​സ് തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ​യാ​യി​രു​ന്നു സ​ഞ്ജു​വി​നും സം​ഘ​ത്തി​നും നേ​രി​ട്ടു​ള്ള ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം മു​ട​ങ്ങി​യ​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ​ഞ്ജു 128 റ​ൺ​സു​മാ​യി മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി. പി​ൻ​നി​ര​യി​ൽ ശ്രേ​യ​സ് ഗോ​പാ​ൽ 53 റ​ൺ​സ് കു​റി​ച്ചി​ട്ടും ടീം 256 ​റ​ൺ​സ് ല​ക്ഷ്യ​ത്തി​നു മു​ന്നി​ൽ വീ​ണു.

സ​ചി​ൻ ബേ​ബി, വി​ഷ്ണു വി​നോ​ദ്, രോ​ഹ​ൻ കു​ന്നു​മ്മ​ൽ, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യു​ണ്ടാ​യി​ട്ടും ബാ​റ്റി​ങ് താ​ളം ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ന്ന​താ​ണ് ടീ​മി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ബൗ​ളി​ങ്ങി​ൽ സ്ക​റി​യ, അ​ഖി​ൻ സ​ത്താ​ർ തു​ട​ങ്ങി​യ​വ​ർ മി​ന്നും ​ഫോം ​തു​ട​രു​ന്ന​ത് പ്ര​തീ​ക്ഷ പ​ക​രു​ന്ന​താ​ണ്. മ​റു​വ​ശ​ത്ത്, 2022ലെ ​റ​ണ്ണ​റ​പ്പാ​യ മ​ഹാ​രാ​ഷ്ട്ര കേ​ദാ​ർ ജാ​ദ​വി​നു കീ​ഴി​ലാ​ണ് ഇ​റ​ങ്ങു​ന്ന​ത്. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ സൗ​രാ​ഷ്ട്ര​യെ അ​ട്ടി​മ​റി​ച്ചെ​ത്തു​ന്ന കേ​ര​ള​ത്തി​ന് അ​ടു​ത്ത വെ​ല്ലു​വി​ളി​യാ​യ മ​ഹാ​രാ​ഷ്ട്ര കൂ​ടി ക​ട​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കും. ഇ​തി​ലെ വി​ജ​യി​ക​ൾ​ക്ക് ക്വാ​ർ​ട്ട​റി​ൽ ഹ​രി​യാ​ന​യാ​ണ് എ​തി​രാ​ളി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraVijay Hazare TrophySports NewsKerala News
News Summary - Vijay Hazare Trophy quarter-finals; Kerala vs Maharashtra today
Next Story