Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയ് ഹസാരെ ട്രോഫി:...

വിജയ് ഹസാരെ ട്രോഫി: ജമ്മുവിനോട് ഏഴു വിക്കറ്റിന് തോറ്റ് കേരളം പുറത്ത്

text_fields
bookmark_border
വിജയ് ഹസാരെ ട്രോഫി: ജമ്മുവിനോട് ഏഴു വിക്കറ്റിന് തോറ്റ് കേരളം പുറത്ത്
cancel

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജമ്മു കശ്മീരിനോട് ഏഴു വിക്കറ്റിന് തോറ്റ് കേരളം പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സചിൻ ബേബിയും സംഘവും 47.4 ഓവറിൽ 174 റൺസിന് പുറത്തായി.

മറുപടിയിൽ 37.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ജമ്മു-കശ്മീർ ലക്ഷ്യത്തിലെത്തി. 62 റൺസെടുത്ത ഓപണർ വിനൂപ് മനോഹരനാണ് കേരളത്തിന്റെ ടോപ് സ്കോറർ. ജമ്മു-കശ്മീരിനാ‍യി അക്വിബ് നബി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഓപണർമാരായ കമ്രാൻ ഇഖ്ബാലും (51) ശുഭം ഖജൂരിയയും (71) ബാറ്റിങ്ങിൽ തിളങ്ങി.

പ്രീക്വാർട്ടറിൽ ഝാർഖണ്ഡിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് കർണാടകയും മുംബൈയെ എട്ടു വിക്കറ്റിന് വീഴ്ത്തി ഉത്തർപ്രദേശും ക്വാർട്ടർ ഫൈനലിൽ കടന്നു. തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, അസം, സൗരാഷ്ട്ര ടീമുകൾ ഗ്രൂപ് ജേതാക്കളായി നേരിട്ട് ക്വാർട്ടറിലെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay hazare trophyKerala News
News Summary - Vijay Hazare Trophy: Kerala out
Next Story