Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vijay hazare trophy himachal pradesh
cancel
Homechevron_rightSportschevron_rightCricketchevron_rightവിജയ്​ ഹസാരെ ട്രോഫി:...

വിജയ്​ ഹസാരെ ട്രോഫി: ഹി​മാ​ച​ൽ പ്ര​ദേ​ശി​ന്​ ക​ന്നി കി​രീ​ടം

text_fields
bookmark_border

ജ​യ്പൂ​ർ: ദേ​ശീ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍​റി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ന്​ ക​ന്നി കി​രീ​ടം. റ​ൺ​മ​ഴ പെ​യ്ത ക​ലാ​ശ​ക്ക​ളി​യി​ൽ ക​രു​ത്ത​രാ​യ ത​മി​ഴ്​​നാ​ടി​നെ 11 റ​ൺ​സി​ന്​ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ്​ ഹി​മാ​ച​ൽ ജേ​താ​ക്ക​ളാ​യ​ത്.

315 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഹി​മാ​ച​ൽ 47.3 ഓ​വ​റി​ൽ നാ​ലി​ന്​ 299ലെ​ത്തി​യ​പ്പോ​ൾ കാ​ഴ്ച​ക്കു​റ​വി​നെ തു​ട​ർ​ന്ന്​ ക​ളി നി​ർ​ത്തു​ക​യാ​യി​രു​ന്നു. 15 പ​ന്തി​ൽ 16 റ​ൺ​സ്​ ​മാ​ത്രം വേ​ണ്ടി​യി​രി​ക്കെ വി.​ജെ.​ഡി രീ​തി​യി​ലൂ​ടെ ഹി​മാ​ച​ൽ ജേ​താ​ക്ക​ളാ​വു​ക​യാ​യി​രു​ന്നു.

136 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന ഓ​പ​ണ​ർ ശു​ഭം അ​റോ​റ​യാ​ണ്​ ഹി​മാ​ച​ലി​നെ വി​ജ​യ​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. അ​മി​ത്​ കു​മാ​റും (74) നാ​യ​ക​ൻ ഋ​ഷി ധ​വാ​നും (42 നോ​ട്ടൗ​ട്ട്) പി​ന്തു​ണ ന​ൽ​കി.

നേ​ര​ത്തേ സെ​ഞ്ച്വ​റി നേ​ടി​യ ക്യാ​പ്​​റ്റ​ൻ ദി​നേ​ശ്​ കാ​ർ​ത്തി​ക്​ (116), ബാ​ബ ഇ​ന്ദ്ര​ജി​ത്​ (80), ഷാ​റൂ​ഖ്​ ഖാ​ൻ (42) എ​ന്നി​വ​രാ​ണ്​ ത​മി​ഴ്​​നാ​ടി​ന്​ വ​മ്പ​ൻ സ്​​കോ​ർ ന​ൽ​കി​യ​ത്. ഹി​മാ​ച​ൽ ബൗ​ള​ർ​മാ​രി​ൽ പ​ങ്ക​ജ്​ ജ​യ്​​സ്വാ​ൾ നാ​ലും ധ​വാ​ൻ മൂ​ന്നും വി​ക്ക​റ്റ്​ വീ​ഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Hazare Trophy
News Summary - Vijay Hazare Trophy: Himachal Pradesh won the maiden title
Next Story