Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകേരളത്തിന്‍റെ പിള്ളേർ...

കേരളത്തിന്‍റെ പിള്ളേർ വേറെ ലെവലാണ്​; നോക്കൗട്ട്​ സാധ്യതകൾ ഇങ്ങനെ

text_fields
bookmark_border
kerala cricket
cancel

ബംഗളൂരു: വിജയ്​ ഹസാരെ ട്രോഫിയിൽ ബിഹാറിനെ നേരിടാനൊരുങ്ങു​േമ്പാൾ ജയത്തിനൊപ്പം മികച്ച റൺറേറ്റായിരുന്നു ​കേരളത്തി​‍െൻറ ലക്ഷ്യം. മിന്നും വെടിക്കെട്ടുമായി റോബിൻ ഉത്തപ്പയുടെ ബാറ്റും​ വിക്കറ്റ്​ കൊയ്​ത്തുമായി എസ്​. ശ്രീശാന്തും​ നിറഞ്ഞാടിയപ്പോൾ സ്വപ്​നം കണ്ടതിനേക്കാൾ വലിയ വിജയമായിരുന്നു കേരളം നേടിയത്​.

ആദ്യം ബാറ്റുചെയ്​ത ബിഹാറിനെ 40.2 ഓവറിൽ 148റൺസിൽ കേരളം ചുരുട്ടിക്കെട്ടി. വിലക്ക്​ കഴിഞ്ഞ്​ ഉജ്ജ്വല ഫോമിൽ തിരിച്ചെത്തിയ ശ്രീശാന്തായിരുന്നു ബിഹാറി​‍െൻറ നടുവൊടിച്ചത്​. നാലു വിക്കറ്റ്​ വീഴ്​ത്തിയ ശ്രീ എതിരാളികളുടെ മുൻനിര തകർത്തു (9-2-30-4). ജലജ്​ സക്​സേന മൂന്നും, എം.ഡി. നിധീഷ്​ രണ്ടും വിക്കറ്റ്​ വീഴ്​ത്തി.

കുറഞ്ഞ പന്തിൽ കളി ജയിച്ച്​ റൺറേറ്റ്​ ഉയർത്താനുള്ള പദ്ധതി ഉത്തപ്പയും കൂട്ടുകാരും ഫലപ്രദമായി നടപ്പാക്കി. ട്വന്‍റി 20യേക്കാൾ വെടിക്കെട്ട്​ രീതിയിൽ​ ഓപണിങ്​ സ്​പെല്ലിൽ തന്നെ ബാറ്റിങ്​ പുറത്തെടുത്ത ഉത്തപ്പക്കായിരുന്നു ശൗര്യം കൂടുതൽ. പുറത്താകാതെ 32 പന്തിൽ 10​ സിക്​സും നാല്​ ബൗണ്ടറിയുമായി 87റൺസുമായിരുന്നു ഉത്തപ്പയുടെ സംഭാവന​. 12 പന്തിൽ 37റൺസെടുത്ത വിഷ്​ണു വിനോദ് ഒത്ത പങ്കാളിയായി.​ ഒൻപത്​ പന്തിൽ 24 റ​െൺസടുത്ത സഞ്​ജു സാംസൺ പുറത്താവാതെ നിന്നു. വെറും 8.5 ഓവറിൽ 149 റൺസടിച്ച കേരളം ഒമ്പത്​ വിക്കറ്റ്​ ജയവുമായി മികച്ച റൺറേറ്റ്​ ഉറപ്പിച്ചു.

കേരളം ക്വാർട്ടറിലെത്തുമോ?, സാധ്യതകൾ ഇങ്ങനെ

ഗ്രൂപ്പിൽ മൂന്നാമ​താണെങ്കിലും കേരളത്തി​‍െൻറ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാണ്​. തിങ്കളാഴ്​ചത്തെ ഗ്രൂപ്​ 'ഡി' മത്സരം കൂടി കഴിഞ്ഞാൽ ചിത്രം വ്യക്തമാവും


നോ​ക്കൗട്ട്​ തെരഞ്ഞെടുപ്പ്​ ഇങ്ങനെ

-5: 'എ' മുതൽ 'ഇ' വരെയുള്ള ഗ്രൂപ്പുകളിൽനിന്നും ഒന്നാം സ്ഥാനക്കാരായി അഞ്ച്​ ടീമുകൾ നേരിട്ട്​ ക്വാർട്ടറിലെത്തും.

-2: ഗ്രൂപ്​ ചാമ്പ്യൻമാർക്കു ശേഷം, എല്ലാ ഗ്രൂപ്പിലെയും ടീം റാങ്കിങ്ങിൽ മുന്നിലുള്ള രണ്ടുപേർക്ക്​​ കൂടി നോക്കൗട്ട്​.

-1: ഗ്രൂപ്​ റാങ്കിങ്ങിലെ മൂന്നാം ടീമിന്​ ​േപ്ലറ്റ്​ ഗ്രൂപ്​ ജേതാക്കൾക്കെതിരെ എലിമിനേറ്റർ കളിച്ച്​ ജയിച്ചാൽ അവസരം.

കേരളത്തിന്‍റെ സാധ്യത

-നിലവിൽ യു.പി (+1.559),​ കേരളം (+1.244) ടീമുകളാണ്​ ഒന്നും രണ്ടും സ്ഥാനത്ത്​. തിങ്കളാഴ്​ച​ ഗ്രൂപ്​ 'ഡി'യിൽ രാജസ്​ഥാനെ നേരിടുന്ന ഡൽഹിയാണ്​ (12 പോയൻറ്​, +0.473 റൺറേറ്റ്​) പ്രധാന വെല്ലുവിളി. മികച്ച മാർജിനിൽ ഡൽഹി ജയിച്ചാൽ കേരളം മൂന്നാമതാവും. പിന്നെ ​േപ്ലറ്റ്​ ജേതാക്കൾക്കെതിരെ എലിമിനേറ്റർ ഭാഗ്യപരീക്ഷണം. രണ്ടാം സ്ഥാനം നിലനിർത്തിയാൽ നേരിട്ട്​ നോക്കൗട്ടിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Hazare TrophyKerala cricket team
Next Story