Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഘ്നേഷ് പുത്തൂർ പ്ലേയിങ് ഇലവനിൽ, ബുംറ തിരിച്ചെത്തി; ആർ.സി.ബിക്കെതിരെ ബാളിങ് തെരഞ്ഞെടുത്ത് മുംബൈ ഇന്ത്യൻസ്

text_fields
bookmark_border
വിഘ്നേഷ് പുത്തൂർ പ്ലേയിങ് ഇലവനിൽ, ബുംറ തിരിച്ചെത്തി; ആർ.സി.ബിക്കെതിരെ ബാളിങ് തെരഞ്ഞെടുത്ത് മുംബൈ ഇന്ത്യൻസ്
cancel
camera_alt

വിഘ്നേഷ് പുത്തൂർ, ഹാർദിക് പാണ്ഡ്യ

മുംബൈ: ഐ.പിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാളിങ് തെരഞ്ഞെടുത്തു. അരങ്ങേറ്റത്തിൽ മൂന്ന് വിക്കറ്റെടുത്ത് സെൻസേഷനായ മലയാളി താരം വിഘ്നേഷ് പുത്തൂരിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് മുംബൈ ഇന്ന് മത്സരത്തിനിറങ്ങുന്നത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തിയപ്പോൾ രോഹിത് ശർമയെ ഇംപാക്ട് സബ്ബായാണ് ഉൾപ്പെടുത്തിയത്. സീസണിൽ മൂന്ന് മത്സരങ്ങളിൽ തോറ്റ മുംബൈ, രണ്ടാം ജയം തേടിയാണ് ഹോംഗ്രൗണ്ടിൽ ആർ.സി.ബിയെ നേരിടുന്നത്. നിലവിൽ പോയിന്‍റ് പട്ടികയിൽ എട്ടാമതാണ് മുൻ ചാമ്പ്യന്മാർ.

അതേസമയം കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായാണ് ആർ.സി.ബി മുംബൈയിലെത്തിയത്. പോയിന്‍റ് ടേബിളിൽ മൂന്നാമതുള്ള സന്ദർശകർ മൂന്നാം ജയം ലക്ഷ്യമിടുന്നു. രജത് പാടിദാർ നയിക്കുന്ന ടീമിൽ വിരാട് കോഹ്ലി, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ തുടങ്ങി മുൻനിര താരങ്ങളെല്ലാം മുംബൈക്കെതിരെ അണിനിരക്കും.

റോയൽ ചാലഞ്ചേഴ്സ് പ്ലേയിങ് ഇലവൻ: വിരാട് കോഹ്ലി, ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പാടിദാർ, ലയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, ടിം ഡേവിഡ്, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ്, യഷ് ദയാൽ.

മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ: റയാൻ റിക്കിൾടൺ, വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, നമൻ ധിർ, മിച്ചൽ സാന്‍റ്നർ, ദീപക് ചാഹർ, ട്രെന്‍റ് ബോൾട്ട്, ജസ്പ്രീത് ബുംറ, വിഘ്നേഷ് പുത്തൂർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vignesh Puthur Included in Mumbai Indians Playing 11, to Play vs Royal Challengers Bengaluru
Next Story