Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഐ.പി.എൽ മതിയാക്കി കാഴ്ചക്കാർ പി.എസ്.എല്ലിനു പുറകെ വരും’; അവകാശവാദവുമായി പാകിസ്താൻ പേസർ

text_fields
bookmark_border
‘ഐ.പി.എൽ മതിയാക്കി കാഴ്ചക്കാർ പി.എസ്.എല്ലിനു പുറകെ വരും’; അവകാശവാദവുമായി പാകിസ്താൻ പേസർ
cancel

ലാഹോര്‍: ഐ.പി.എൽ ഉപേക്ഷിച്ച് ആളുകൾ പാകിസ്താൻ സൂപ്പർ ലീഗ് (പി.എസ്.എൽ) കാണുമെന്ന അവകാശവാദവുമായി പാകിസ്താൻ പേസർ ഹസൻ അലി. പി.എസ്.എൽ വെള്ളിയാഴ്ച തുടങ്ങാനിരിക്കേയാണ് താരത്തിന്റെ പ്രതികരണം.

താരങ്ങൾ നന്നായി കളിച്ചാൽ ഐ.പി.എൽ ഉപേക്ഷിച്ച് കാഴ്ചക്കാർ പി.എസ്.എൽ കാണുമെന്നായിരുന്നു താരം പറഞ്ഞത്. പരിശീലനത്തിനിടെ ജിയോ ന്യൂസിന് നൽകിയ അഭുമുഖത്തിലാണ് ലീഗിലെ കറാച്ചി കിങ്സിന്‍റെ താരം കൂടിയായ ഹസന്‍റെ പ്രതികരണം. ‘വിനോദത്തോടൊപ്പം മികച്ച ക്രിക്കറ്റ് കൂടിയുള്ള ടൂർണമെന്‍റുകളാണ് ആളുകൾ കാണുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നമ്മൾ നന്നായി കളിച്ചാല്‍, കാണികള്‍ സ്വഭാവികമായും ഐ.പി.എല്‍ ഉപേക്ഷിച്ച് പി.എസ്.എല്‍ കാണും’ -ഹസന്‍ അലി പറഞ്ഞു.

പാകിസ്താന്‍ ദേശീയ ടീമിന്റെ മോശം പ്രകടനവും സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്തായതും പി.എസ്.എല്ലിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും താരം കൂട്ടിച്ചേർത്തു. ‘ദേശീയ ടീം നന്നായി കളിക്കുന്നില്ലെങ്കില്‍ അത് പി.എസ്.എല്‍ പോലുള്ള ഫ്രാഞ്ചൈസി ലീഗുകളെ ബാധിക്കും. എന്നാല്‍ പാകിസ്താന്‍ നന്നായി കളിക്കുമ്പോള്‍ അത് പി.എസ്.എല്ലിന്റെ ഗ്രാഫ് ഉയര്‍ത്തും’ -അലി കൂട്ടിച്ചേർത്തു.

സാധാരണയായി ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് പി.എസ്.എൽ നടക്കുന്നത്. ഇത്തവണ ചാമ്പ്യൻസ് ട്രോഫിക്ക് വേദിയായതോടെയാണ് പി.എസ്.എൽ തീയതി മാറ്റിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി20, ഏകദിന പരമ്പരകളിലും പാകിസ്താൻ തോറ്റിരുന്നു.

മുൻ ആസ്ട്രേലിയൻ താരം ഡേവിഡ് വാർണറാണ് കറാച്ചി കിങ്സിനെ നയിക്കുന്നത്. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ ആറു തോൽവിയുമായി പോയന്‍റ് പട്ടികയിൽ ഏറ്റവും പിന്നിലാണ് ടീം ഫിനിഷ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Viewers Will Leave IPL To Watch Us -Pakistan Pacer Hasan Ali
Next Story