‘ഭാരമേറിയ ക്രിക്കറ്റ് താരം’ റഖീം കോൺവാളിന്‍റെ റൺ ഔട്ട് വൈറൽ!
text_fieldsക്രിക്കറ്റ് ലോകത്തെ ഏറ്റവും ഭാരമേറിയ താരമാണ് വെസ്റ്റിന്‍ഡീസിന്‍റെ റഖീം കോണ്‍വാള്‍. കോണ്‍വാള്‍ കളത്തിലിറങ്ങുമ്പോഴെല്ലാം കാണികളുടെയും ആരാധകരുടെയും പ്രത്യേക ശ്രദ്ധപിടിച്ചുപറ്റുന്നത് പതിവാണ്.
കരീബിയൻ പ്രീമിയർ ലീഗിൽ (സി.പി.എൽ) ബാര്‍ബഡോസ് റോയല്‍സിന്‍റെ താരമാണ് ഈ ഓൾ റൗണ്ടർ. സി.പി.എല്ലിൽ സെന്‍റ് ലൂസിയ കിങ്‌സിനെതിരായ മത്സരത്തിനിടെ താരം റൗൺ ഔട്ടായി പുറത്തായതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
സെന്‍റ് ലൂസിയ ഉയര്‍ത്തിയ 202 വിജയലക്ഷ്യം പിന്തുടര്‍ന്ന ബാര്‍ബഡോസിനായി ഓപ്പണറായാണ് കോണ്‍വാള്‍ ക്രീസിലെത്തുന്നത്. ആദ്യ പന്ത് തന്നെ ലെഗ് സൈഡിലേക്ക് കളിച്ച് സിംഗിളിന് ശ്രമിച്ച കോണ്‍വാൾ റൺ ഔട്ടാകുകയായിരുന്നു. ഓടിയെത്താനുള്ള സമയമുണ്ടായിട്ടും കോൺവാളിന് ക്രീസിലെത്താനായില്ല.
ഇതിനിടെ പന്ത് പിടിച്ചെടുത്ത ലൂസിയ താരം ക്രിസ് സോളിന്‍റെ ത്രോ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് തെറിപ്പിച്ചു. കോൺവാളിന് ഈ സമയം ക്രീസിന്‍റെ അടുത്തുപോലും എത്താനായില്ല. 20 ഓവറില്‍ 147 റണ്‍സ് മാത്രമാണ് ബാര്‍ബഡോസിന് നേടാനായത്. മത്സരം 54 റണ്‍സിന് തോറ്റു.
കോൺവാളിന്‍റെ ഭാരം ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ക്രിക്കറ്റ് പണ്ഡിതരും മുന്‍ താരങ്ങളും ശരീര ഭാരം നിയന്ത്രിക്കണമെന്ന് കോണ്‍വാളിന് കർശന നിർദേശം നൽകിയിരുന്നു. എന്നാല്‍ തനിക്ക് ശരീരഘടന മാറ്റാന്‍ സാധിക്കുന്നില്ലെന്നാണ് താരത്തിന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

