Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മുണ്ടുടുത്ത് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ തടഞ്ഞു’; വിരാട് കോഹ്‍ലിയുടെ റസ്റ്ററന്റിനെതിരെ ആരോപണവുമായി തമിഴ്നാട്ടുകാരന്റെ വിഡിയോ

text_fields
bookmark_border
‘മുണ്ടുടുത്ത് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ തടഞ്ഞു’; വിരാട് കോഹ്‍ലിയുടെ റസ്റ്ററന്റിനെതിരെ ആരോപണവുമായി തമിഴ്നാട്ടുകാരന്റെ വിഡിയോ
cancel

മുംബൈ: മുണ്ടുടുത്ത് ചെന്നതിന്റെ പേരിൽ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി തമിഴ്നാട് സ്വദേശി. ജുഹുവിലെ വൺ 8 കമ്യൂൺ എന്ന റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചെന്നാണ് യുവാവ് സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ ആരോപിക്കുന്നത്.

മുംബൈയിൽ എത്തിയതിന് പിന്നാലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിൻ ചെയ്തെന്നും ഉടൻ വൺ 8 കമ്യൂൺ റസ്റ്ററന്റിലേക്ക് പോകുകയായിരുന്നെന്നുമാണ് വിഡിയോയിൽ പറയുന്നത്. എന്നാൽ, വെള്ള വേഷ്ടിയും (മുണ്ട്) ഷർട്ടും ധരിച്ചെത്തിയ തന്നെ വേഷത്തിന്റെ പേരിൽ പ്രവേശന കവാടത്തിൽവെച്ചുതന്നെ ജീവനക്കാർ തടഞ്ഞെന്നാണ് ഇയാൾ പറയുന്നത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തുവരുന്നുണ്ട്. ഇത് സംസ്കാരത്തിനെതിരല്ലെന്നും അവരുടെ ഡ്രസ് കോഡിന്റെ ഭാഗമാണെന്നും ഷോട്ട്സും ചെരിപ്പും ധരിച്ച തന്നെയും തടഞ്ഞിട്ടുണ്ടെന്നും ഒരാൾ വെളിപ്പെടുത്തി. ഇതിൽ വിരാട് കോഹ്‍ലിക്ക് ഉത്തരവാദിത്തമില്ലെന്നും അവിടെ ഉണ്ടായിരുന്ന ജീവനക്കാരാണ് കാരണമെന്നുമുള്ള വാദവുമായി മറ്റു ചിലരും രംഗത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Video of a Tamil Nadu man alleging against Virat Kohli's restaurant
Next Story