Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
chennai super kings
cancel
Homechevron_rightSportschevron_rightCricketchevron_rightഅവസാന പന്തിൽ​ ജയം;...

അവസാന പന്തിൽ​ ജയം; കൊൽക്കത്തയെ തകർത്ത്​ ചെന്നൈ വീണ്ടും തലപ്പത്ത്​

text_fields
bookmark_border

അബൂദബി: ഐ.പി.എല്ലിൽ ഞായറാഴ്​ച നടന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിനെതിരെ ചെന്നൈ സൂപ്പർ കിങ്​സിന് ജയം. അവസാന പന്ത്​ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ രണ്ട്​ വിക്കറ്റിനാണ്​ കൊൽക്കത്തയെ തകർത്തത്​.

ആറ്​ വിക്കറ്റ്​ നഷ്​ടത്തിൽ 171 റൺസായിരുന്നു​ കൊൽക്കത്തയുടെ സമ്പാദ്യം. ത്രിപാതി (45), നിതീഷ്​ റാണ (37*) എന്നിവരുടെ ബാറ്റിങ്​ മികവാണ്​​ കൊൽക്കത്തയെ മികച്ച സ്​കോർ കണ്ടെത്താൻ സഹായിച്ചത്​​. ദിനേശ്​ കാർത്തിക്​ (26), റസൽ (20), വെങ്കടേശ്​ ​അയ്യർ (18) എന്നിവരാണ്​ രണ്ടക്കം കടന്ന മറ്റു ബാറ്റ്​സ്​മാൻമാർ. ചെന്നൈക്ക്​ വേണ്ടി ഹെയ്​സൽവുഡും താക്കൂറും രണ്ട്​ വിക്കറ്റുകൾ നേടി. ജഡേജക്കാണ്​ ഒരു വിക്കറ്റ്​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക്​ വേണ്ടി ഓപണർമാരായ ഗെയ്​കവാദും ഡു​െപ്ലസിസും മികച്ച തുടക്കമാണ്​ നൽകിയത്​. ഇരുവരും ചേർന്ന്​ ഒന്നാം വിക്കറ്റിൽ​ 71 റൺസി​െൻറ കൂട്ടു​െകട്ട്​​ പടുത്തുയർത്തി​. പിന്നീട്​ വന്ന മുഈൻ അലിയും 32 റൺസെടുത്ത്​ കട്ടക്ക്​ കൂടെനിന്നു.

എന്നാൽ, തുടർന്ന്​ ക്രീസിലെത്തിയ അമ്പാട്ടി റായ്​ഡുവും റെയ്​നവും ക്യാപ്​റ്റൻ ധോണിയും കാര്യമായ സംഭാവനകൾ നൽകാതെ പുറത്തായി. അവസാന പന്തുകളിൽ തകർത്തടിച്ച ജദേജയാണ്​ ചെന്നൈയെ വിജയത്തിലേക്ക്​ നയിച്ചത്​. എട്ട്​ പന്തിൽ 22 റൺസാണ്​ ജദേജയെടുത്തത്​​.

അവസാന ഓവറിൽ ജയിക്കാൻ നാല്​​ റൺസ്​ മാത്രമാണ്​ ചെന്നൈക്ക്​ വേണ്ടിയിരുന്നത്​. നരെയ്​ൻ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സാം കറാൻ പുറത്തായി. അടുത്ത പന്തിൽ താക്കൂറിന്​ റണ്ണൊന്നും കണ്ടെത്താനായില്ല. മൂന്നാം പന്തിൽ താക്കൂർ മൂന്ന്​ റൺസെടുത്തതോടെ ജദേജ ക്രീസിലെത്തി. നാലാം പന്തിൽ വീണ്ടും പൂജ്യം. അഞ്ചാം​ പന്തിൽ വിക്കറ്റിന്​ മുന്നിൽ കുരുങ്ങി ജദേജ പുറത്തായതോടെ കളി വീണ്ടും ബലാബലായി. എന്നാൽ, അവസാന പന്തിൽ ദീപക്​ ചഹാർ ഒരു റൺസെടുത്ത്​ ചെന്നൈയെ വിജയത്തിലെത്തിച്ചു.

കൊൽക്കത്തക്ക്​ വേണ്ടി സുനിൽ നരെയ്​ൻ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി. പ്രസിദ്ധ്​ കൃഷ്​ണ, ഫെർഗൂസൻ, വരുൺ ചക്രവർത്തി, റസൽ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. ഈ ജയത്തോടെ 16 പോയിൻറുമായി ചെന്നൈ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. ഡൽഹിക്ക്​ 16 പോയൻറാണെങ്കിലും റൺറേറ്റിൽ പിറകിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipl2021
News Summary - Victory on the last ball; Chennai defeated Kolkata to clinch the title again
Next Story