Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​വ​സാ​ന...

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജ​യം; ഒ​മാ​ന്​ ട്വ​ന്‍റി20 പ​ര​മ്പ​ര

text_fields
bookmark_border
sports news
cancel
camera_alt

മ​ത്സ​ര​ശേ​ഷം ഒ​മാ​ൻ താ​ര​ങ്ങ​ൾ പാ​പ്വ​ നൂ​ഗി​നി​യ​ൻ ക​ളി​ക്കാ​ർ​ക്ക്​ ഹ​സ്​​ത​ദാ​നം ന​ൽ​കു​ന്നു

മ​സ്ക​ത്ത്​: പാ​പ്വ ​നൂ​ഗി​നി​ക്കെ​തി​രെ​യു​ള്ള അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി ഒ​മാ​ൻ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ൽ ജേ​താ​ക്ക​ളാ​യി. അ​മീ​റാ​ത്തി​ലെ ​ക്രി​ക്ക​റ്റ്​ ഗ്രൗ​ണ്ട്​ ട​ർ​ഫ്​ ഒ​ന്നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​ക​ളെ നാ​ല്​ വി​ക്ക​റ്റി​ന്​ ത​ക​ർ​ത്താ​ണ്​ ടീം ​പ​ര​മ്പ​ര നേ​ടി​യ​ത്.

ആ​ദ്യ ബാ​റ്റ്​ ചെ​യ്​​ത പാ​പ്വ ​നൂ​ഗി​നി ആ​റ്​ വി​ക്ക​റ്റി​ന്​ 127 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ ഒ​രു​ ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ ആ​റ്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു. ഖാ​ലി​ദ്​ കെ​യി​ൽ (32*), മെ​ഹ​റാ​ൻ ഖാ​ൻ (19), ആ​ഖി​ഖ്​ ഇ​ല്യാ​സ്​ (17*) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്​ പ്ര​ക​ട​ന​മാ​ണ്​ ഒ​മാ​ന്‍റെ വി​ജ​യ​ത്തി​ന്​ തു​ണ​യാ​യ​ത്.

ആ​ഖി​ബ്​ ഇ​ല്യാ​സ്​ ര​ണ്ടും മെ​ഹ​റാ​ൻ ഖാ​ൻ, ഖ​ലീ​മു​ല്ല എ​ന്നി​വ​ർ ഓ​രോ വീ​ത​വും വി​ക്ക​റ്റ്​ സു​ൽ​ത്താ​നേ​റ്റി​ന്​ വേ​ണ്ടി​യെ​ടു​ത്തു. ഹി​രി​ഹി​രി (52*), അ​സ്സാ​ദ് ​വാ​ല (22), ചാ​സ്​ സോ​പ​ർ (17*) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ്​ പാ​പ്വ ​നൂ​ഗി​നി പൊ​രു​താ​വു​ന്ന സ്​​കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 2-1നാ​ണ്​ ഒ​മാ​ൻ ജേ​താ​ക്ക​ളാ​യ​ത്. വ​രു​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഏ​ക​ദി​ന പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsTwenty20 SeriesSports News
News Summary - Victory in the final match- Oman Twenty20 series
Next Story