വരുൺ ചക്രവർത്തി ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ഏകദിന ടീമിൽ
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ രാജകീയ പ്രകടനവുമായി ‘മിസ്റ്ററി സ്പിന്നർ’ വരുൺ ചക്രവർത്തി ഏകദിന ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലേക്കാണ് വൈകിയെത്തിയ വിളി.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങളിൽ 14 വിക്കറ്റ് വീഴ്ത്തി പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ചക്രവർത്തി നേരത്തേ പ്രഖ്യാപിക്കപ്പെട്ട ടീമിൽ ഇടം പിടിച്ചിരുന്നില്ല.
എന്നാൽ, ഉടനീളം മിന്നും ഫോമിൽ ടീമിന്റെ വിജയശിൽപികളിൽ പ്രധാനിയായി മാറിയതോടെയാണ് അനിവാര്യമായ പുതിയ നടപടി. ചാമ്പ്യൻസ് ട്രോഫി ടീമിലും നാല് സ്പെഷലിസ്റ്റ് സ്പിന്നർമാരിൽ ഒരാളെ മാറ്റി ചക്രവർത്തിയെ പരിഗണിച്ചേക്കുമെന്നാണ് സൂചന.
കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവരിൽ ഒരാൾക്കു പകരമാകും ഉൾപ്പെടുത്തുക. വരും മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാകും തീരുമാനം. ഫെബ്രുവരി 12ഓടെ ടീം പ്രഖ്യാപനമുണ്ടാകും. ചൊവ്വാഴ്ച ടീമിന്റെ പരിശീലനത്തിനെത്തിയ വരുൺ നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.