Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉർവശി ആരാണെന്ന് അറിയില്ലെന്ന് പാക് താരം നസീം ഷാ; മറുപടിയുമായി നടി

text_fields
bookmark_border
urvashi and nasim shah 789a
cancel

പലപ്പോഴായി വിവാദങ്ങളിലും ഗോസിപ്പുകളിലും നിറഞ്ഞുനിന്നയാളാണ് ബോളിവുഡ് താരം ഉർവശി റൗട്ടാല. നേരത്തെ അടുത്ത സുഹൃത്തുക്കളായിരുന്ന റിഷഭ് പന്തും ഉർവശി റൗട്ടാലയും അടിച്ചുപിരിഞ്ഞതും പിന്നീടുള്ള വാക്പോരുമെല്ലാം വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, പാക് ബോളർ നസീം ഷായുടെ പേരിനൊപ്പം ചേർന്നാണ് റൗട്ടാലയുടെ പുതിയ വിവാദം.

നസീം ഷായുടെ വിഡിയോയുള്ള ഇൻസ്റ്റഗ്രാം റീൽ ഉർവശി റൗട്ടേല പങ്കുവച്ചിരുന്നു. എഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്താൻ മത്സരം കാണാനെത്തിയപ്പോഴുള്ളതായിരുന്നു ഇത്. 'കോയി തുച്കോ ന മുച്സേ ചാരു ലേ' എന്ന ബാക്ഗ്രൗണ്ട് മ്യൂസിക്കോടെയാണ് വിഡിയോ ഉർവശി പങ്കുവച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിൽ വരെ ഗോസിപ്പുകൾ വന്നു.




എന്നാൽ നസീം ഷായോട് ഉർവശിയെ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ തനിക്ക് അവരെ അറിയുക പോലുമില്ലെന്നായിരുന്നു മറുപടി. 'ഞാൻ എന്റെ മത്സരത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്. ആളുകൾ എനിക്ക് വിഡിയോ അയയ്ക്കുന്നുണ്ട്, പക്ഷേ എനിക്ക് അതിനെക്കുറിച്ച് യാതൊരു അറിവും ഇല്ല. എനിക്ക് ഉർവശി ആരാണെന്ന് അറിയില്ല' എന്നാണ് യുവതാരം വ്യക്തമാക്കിയത്.




ഇതോടെ ഉർവശി റൗട്ടാലക്കെതിരെ വ്യാപക ട്രോളുകളും ഇറങ്ങി. ഇപ്പോൾ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുകയാണ് നടി. തന്‍റെ ആരാധകരുണ്ടാക്കിയ വിഡിയോകളാണ് താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതെന്നും അതിലുള്ള മറ്റുള്ള ആളുകളെ കുറിച്ച് ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് നടി പറഞ്ഞത്. 12ഓളം ഫാൻ മേഡ് വിഡിയോകൾ ഉണ്ട്. അതിനാൽ ഇനി ആരും ഇതിന്‍റെ മേൽ വാർത്തയുണ്ടാക്കരുതെന്ന് അഭ്യർഥിക്കുകയാണ് -ഉർവശി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.




നേരത്തെ, റിഷഭ് പന്ത് മണിക്കൂറുകളോളം തന്നെ ഹോട്ടലിൽ കാത്തിരുന്നുവെന്ന് അഭിമുഖത്തിൽ ഉർവശി റൗട്ടാല പറഞ്ഞിരുന്നു. മിസ്റ്റർ ആർ.പി എന്നാണ് പന്തിനെ വിശേഷിപ്പിച്ചത്. എന്നാൽ പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം പ്രസ്താവനകളെന്ന് റിഷഭ് പന്ത് തിരിച്ചടിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Urvashi Rautela responds to Pakistani bowler Naseem Shah's 'don't know her' comment
Next Story