'ഹൃദയം പിന്തുടർന്ന് ആസ്ട്രേലിയയിലെത്തിയെന്ന്' ഉര്‍വശി; നടിയെ ട്രോളി പന്ത് ആരാധകർ
text_fieldsബോളിവുഡ് നടി ഉർവശി റൗട്ടേല ആസ്ട്രേലിയയിലേക്ക് പോകുന്ന ചിത്രം പങ്കുവെച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നടിയെ ട്രോളി ഋഷഭ് പന്ത് ആരാധകർ. ട്വന്‍റി20 ലോകകപ്പിനായി പന്ത് ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ ആസ്ട്രേലിയയിൽ പരിശീലനത്തിലാണ്.
കഴിഞ്ഞദിവസമാണ് നടി ആസ്ട്രേലിയയിലേക്ക് പോകുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. 'ഹൃദയത്തെ പിന്തുടരുന്നു, അതെന്നെ ആസ്ട്രേലിയയിലെത്തിച്ചു. സാഹസങ്ങൾ തുടരുകയാണ്' എന്ന കുറിപ്പിനൊപ്പം വിമാനത്തിൽ ഇരിക്കുന്ന ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. പന്ത് നേരിട്ട് കാണാനായി തന്നെ പലതവണ വിളിക്കാറുണ്ടെന്നും അയാൾ ഭ്രാന്തമായി പ്രണയത്തിലായിരുന്നുവെന്നും നടി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
മിസ്റ്റർ ആർ.പി തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ടെന്ന് നടി പറഞ്ഞിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം പന്ത് തള്ളിക്കളയുകയാണുണ്ടായത്. ഇതിനിടെ ദുബൈയിൽ നടന്ന ഏഷ്യാ കപ്പ് മത്സര വേദിയിലും നടി പ്രത്യക്ഷപ്പെട്ടു. പിന്നാലെ മിസ്റ്റർ ആർ.പിയോടു ക്ഷമ ചോദിക്കുന്നതായി ദിവസങ്ങൾക്കു മുമ്പ് ഉർവശി ഒരു വിഡിയോയിൽ പറഞ്ഞത് വൈറലായിരുന്നു.
ഋഷഭ് പന്തിനെ നടി വെറുതെ വിടുമെന്നു തോന്നുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം. രസകരമായ നിരവധി മീമുകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

