അണ്ടർ 25 ക്രിക്കറ്റ്: കേരളത്തിന് ടൈ
text_fieldsസൽമാൻ നിസാർ
ഹൈദരാബാദ്: അണ്ടർ 25 അന്തർസംസ്ഥാന ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ കേരളത്തിന് നാടകീയ ടൈ. എലൈറ്റ് ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹിമാചൽ പ്രദേശുമായാണ് കേരളം പോയൻറ് പങ്കിട്ടത്.
മോശം കാലാവസ്ഥ കാരണം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം ഒമ്പതു വിക്കറ്റിന് 240 റൺസെടുത്തപ്പോൾ ഹിമാചലിെൻറ മറുപടി എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇതേ സ്കോറിലെത്തി നിന്നു. രണ്ടു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ ഫാനൂസിെൻറ അവസാന ഓവറിൽ എട്ടു റൺസ് വേണ്ടിയിരുന്ന ഹിമാചലിന് വിജയലക്ഷ്യം നേടാനായില്ല. 19 റൺസെടുക്കുേമ്പാഴേക്കും മൂന്നു വിക്കറ്റുകൾ നഷ്ടമായ ഹിമാചലിനെ 121 റൺസെടുത്ത പുരോഹിതാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അവസാന പന്തിൽ റണ്ണൗട്ടായ പുരോഹിതും വിക്കറ്റ് കീപ്പർ എം.എ. ശർമയും (48) നാലാം വിക്കറ്റിന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.
േനരേത്ത വാലറ്റക്കാരനായി വന്ന് പുറത്താവാതെ 39 റൺസെടുത്ത് കേരളത്തിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ച എൻ.പി. ബേസിൽ തുടക്കത്തിൽ രണ്ടു വിക്കറ്റുമെടുത്തു. ഫാനൂസും ശ്രീഹരിയും രണ്ടു വിക്കറ്റ് വീതമെടുത്തു. ഓപണർ ആനന്ദ് കൃഷ്ണനെ (4) തുടക്കത്തിൽ നഷ്ടമായ കേരളത്തിനുവേണ്ടി ക്യാപ്റ്റൻ സൽമാൻ നിസാർ (64) അർധശതകം നേടി.
രണ്ടാം വിക്കറ്റിന് ഒത്തുചേർന്ന സചിൻ സുരേഷും (30) കൃഷ്ണപ്രസാദും (38) പുറത്തായതോടെ ഒരറ്റത്ത് ഉറച്ചുനിന്ന് കളിച്ച സൽമാൻ നിസാറിന് പിന്തുണ നൽകാൻ തുടർന്നെത്തിയവർക്ക് കഴിയാതെപോയപ്പോഴാണ് ബേസിലിെൻറ വെടിക്കെട്ട്. കേരളം ഇന്ന് ജമ്മു-കശ്മീരിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

