Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്ക് ഇന്ന് ആദ്യ...

ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം

text_fields
bookmark_border
ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം
cancel
camera_alt

ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഉ​ദ​യ് സ​ഹ​റാ​നും ബം​ഗ്ലാ​ദേ​ശി​​ന്റെ മ​ഹ്ഫു​സു​ർ റ​ഹ്മാ​ൻ റാ​ബി​യും ലോ​ക​ക​പ്പി​നൊ​പ്പം ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്യു​ന്നു

ബ്ലോം​ഫോ​ണ്ടെ​യ്ൻ (ദ​ക്ഷി​ണാ​ഫ്രി​ക്ക): നി​ല​വി​​​ലെ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ക്ക് അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ആ​ദ്യ അ​ങ്കം. ഉ​ദ​യ് സ​ഹ​റാ​ൻ ന​യി​ക്കു​ന്ന ഇ​ന്ത്യ​ക്ക് എ ​ഗ്രൂ​പ്പി​ൽ ബം​ഗ്ലാ​ദേ​ശാ​ണ് എ​തി​രാ​ളി​ക​ൾ. അ​ഞ്ചു വ​ട്ടം ജേ​താ​ക്ക​ളാ​യ​തി​ന്റെ പ​കി​ട്ടി​ലാ​ണ് ഇ​ന്ത്യ​യു​ടെ വ​ര​വ്. 2002ൽ ​മു​ഹ​മ്മ​ദ് കൈ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ കി​രീ​ടം. 2008ലും 12​ലും 18ലും 2022​ലും ഇ​ന്ത്യ​ത​ന്നെ​യാ​യി​രു​ന്നു ജേ​താ​ക്ക​ൾ. നാ​ലു ടീ​മു​ക​ൾ നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക മ​ത്സ​രം.

ക്യാ​പ്റ്റ​നു പു​റ​മേ, ഓ​ൾ​റൗ​ണ്ട​ർ അ​ർ​ഷി​ൻ കു​ൽ​ക​ർ​ണി, വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ആ​ര​വ​ല്ലി അ​വ​നീ​ഷ്, ഇ​ട​ങ്ക​യ്യ​ൻ സ്പി​ന്ന​റും വൈ​സ് ക്യാ​പ്റ്റ​നു​മാ​യ കു​മാ​ർ പാ​ണ്ഡെ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മി​ക​വു​റ്റ താ​ര​ങ്ങ​ൾ. അ​ർ​ഷി​നെ ഐ.​പി.​എ​ല്ലി​ൽ ല​ഖ്നോ സൂ​പ്പ​ർ​ജ​യ​ന്റ്സും അ​വി​നാ​ഷി​നെ ചെ​​ന്നൈ സൂ​പ്പ​ർ കി​ങ്സും ​ലേ​ല​ത്തി​ലെ​ടു​ത്തി​രു​ന്നു.

രാ​ജ​സ്ഥാ​ൻ​കാ​ര​നാ​യ ക്യാ​പ്റ്റ​ൻ സ​ഹ​റാ​ൻ ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ൽ പ​ഞ്ചാ​ബി​നു​വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​ത്. മി​ക​ച്ച ബാ​റ്റ​റാ​ണ് ഈ ​പ​യ്യ​ൻ. മും​ബൈ​യു​ടെ മു​ഷീ​ർ ഖാ​നാ​ണ് ബാ​റ്റി​ങ്ങി​ലെ മ​റ്റൊ​രു പ്ര​തീ​ക്ഷ. ബം​ഗ്ലാ​ദേ​ശി​നെ മ​ഹ്ഫു​സു​ർ റ​ഹ്മാ​ൻ റാ​ബി​യാ​ണ് ന​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshUnder 19 World CupIndiaSports News
News Summary - Under-19-World-Cup-Cricket-India-Bangladesh
Next Story