അണ്ടർ 19 ലോകകപ്പ്: അഫ്ഗാൻ സെമിയിൽ
text_fieldsഅണ്ടർ 19 ലോകകപ്പ് സെമിയിലെത്തിയ അഫ്ഗാനിസ്താന്റെ ആഹ്ലാദം
കൂളിജ് (ആന്റിഗ്വ): ചെറിയ സ്കോറിന് പുറത്തായിട്ടും അതിലും ചെറിയ സ്കോറിന് എതിരാളികളെ ഒതുക്കി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താന്റെ സെമി പ്രവേശനം.
നാലു റൺസിനായിരുന്നു അഫ്ഗാന്റെ വിജയം. ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ 134ന് പുറത്തായെങ്കിലും ലങ്കയെ 130ൽ ഒതുക്കി അഫ്ഗാൻ ജയത്തിലെത്തുകയായിരുന്നു. ഇംഗ്ലണ്ടാണ് സെമിയിൽ അഫ്ഗാന്റെ എതിരാളികൾ.
ഇന്ന് നടക്കുന്ന അവസാന ക്വാർട്ടറിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. കോവിഡ് പോസിറ്റിവായിരുന്ന നായകൻ യഷ് ധുലും ഉപനായകൻ ശൈഖ് റഷീദുമടക്കമുള്ള ആറു താരങ്ങൾ തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്തുപകരും. അതേസമയം, ധുലിന്റെ അഭാവത്തിൽ ഇന്ത്യയെ നയിച്ച നിഷാന്ത് സിന്ധു പോസിറ്റിവായത് ടീമിന് തിരിച്ചടിയാവും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

