Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവഹാബ്​ റിയാസ് ​പന്തിൽ...

വഹാബ്​ റിയാസ് ​പന്തിൽ ഉമിനീർ പുരട്ടി; സാനിറ്റൈസ് ​ചെയ്ത് അമ്പയർമാർ

text_fields
bookmark_border
വഹാബ്​ റിയാസ് ​പന്തിൽ ഉമിനീർ പുരട്ടി; സാനിറ്റൈസ് ​ചെയ്ത് അമ്പയർമാർ
cancel

ഇസ്ലാമാബാദ്​: പന്തിൽ ഉമിനീർ പുരട്ടുകയെന്നത്​ ചില ബൗളർമാരുടെ സ്ഥിരം ശീലമാണ്. കോവിഡ്​ പശ്ചാത്തലത്തിൽ അത്തരം വിരുതുകളൊന്നും വേണ്ടെന്ന്​ഐ.സി.സിയുടെ കർശന നിർദേശമുണ്ടെങ്കിലും ചിലർക്ക്​ശീലം മാറ്റാനാകുന്നില്ല. ​പന്ത്​ മിനുസപ്പെടുത്തി സ്വിങ്​ ലഭിക്കാൻ വേണ്ടിയാണ്​ കളിക്കിടയിൽ ഉമിനീർ പുരട്ടുന്നത്​.

സിംബാബ് വെക്കെതിരെയുള്ള ട്വൻറി 20ക്കിടെ പന്തിൽ ഉമിനീർ പുരട്ടിയതിന്​ പാകിസ്താൻ പേസർ വഹാബ് റിയാസ്​ കുടുങ്ങി. ​സംഭവം കണ്ട മാച്ച്​ അമ്പർമാരായ അലീം ദറും ആസിയ യാഖൂബും ചേർന്ന്​ പന്ത്​നിലത്തിടാൻ ആവശ്യപ്പെട്ടു. ശേഷം പന്ത്​ സാനിറ്റൈസർ ചേർത്ത്​ വൃത്തിയാക്കിയ ശേഷമാണ്​ തിരികെ നൽകിയത്. വഹാബ്​ റിയാസിന്​ആവർത്തിക്കരുതെന്ന്​ മുന്നറിയിപ്പും നൽകി.

പന്തിൽ ഉമിനീർ പുരട്ടുന്നതിന്​മൂന്ന്​ തവണ വാണിങ്​ നൽകിയ ശേഷം അഞ്ച്​ റൺസ്​ പിഴ ഈടാക്കാമെന്ന്​ ഐ.സി.സി നിയമം പുറത്തിറക്കിയിരുന്നു. ഐ.പി.എല്ലിനിടയിൽ വിരാട്​കോഹ്​ലിയും റോബിൻ ഉത്തപ്പയും പന്തിൽ തുപ്പൽ പുരട്ടിയിരുന്നത്​ ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത​സിംബാബ്വെ ഉയർത്തിയ 156 റൺസിൻെറ വിജയ ലക്ഷ്യം പാകിസ്​താൻ 19ാം ഓവറിൽ മറികടന്നിരുന്നു. 82 റൺസെടുത്ത ബാബർ അസമാണ്​ പാകിസ്​താൻ ജയം എളുപ്പമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wahab Riaz​Covid 19
News Summary - Umpires wipe the ball as Wahab Riaz applies saliva on it
Next Story