ഉമേഷും റസലും തകർത്തു; പഞ്ചാബിനെതിരെ കൊൽക്കത്തക്ക് ആറു വിക്കറ്റ് ജയം
text_fieldsമുംബൈ: ഉന്മേഷത്തോടെ ഉമേഷ് യാദവും അസ്സലായി ആന്ദ്രെ റസലും കത്തിക്കയറിയതോടെ ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ആറു വിക്കറ്റിനാണ് കൊൽക്കത്ത ജയിച്ചത്.
ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ നാലു വിക്കറ്റുമായി ഉമേഷ് 137ലൊതുക്കിയപ്പോൾ 31 പന്തിൽ എട്ടു സിക്സുമായി 70 റൺസോടെ പുറത്താവാതെ നിന്ന റസൽ 14.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്തയെ ജയത്തിലെത്തിക്കുകയായിരുന്നു.
നാലു ഓവറിൽ 23 റൺസിനാണ് ഉമേഷ് നാലു വിക്കറ്റ് പിഴുതത്. ഒമ്പത് പന്തിൽ 31 റൺസടിച്ച ഭാനുക രാജപക്സെയും 16 പന്തിൽ 25 റൺസ് നേടിയ കാഗസോ റബാദയും മാത്രമാണ് ഉമേഷിനും കൂട്ടർക്കും മുന്നിൽ പിടിച്ചുനിന്നത്.
ലിയാം ലിവിങ്സ്റ്റൺ (16), ശിഖർ ധവാൻ (16), ഹർപ്രീത് ബ്രാർ (14), രാജ് ബാവ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. നായകൻ മായങ്ക് അഗർവാൾ (1), ഷാറൂഖ് ഖാൻ (0), രാഹുൽ ചഹാർ (0), അർഷ്ദീപ് സിങ് (0) എന്നിവർ നിരാശപ്പെടുത്തി. ഒഡീൻ സ്മിത്ത് (9) പുറത്താവാതെ നിന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

