Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ ഡ്രസിങ്​ റൂമിൽ...

ഇന്ത്യൻ ഡ്രസിങ്​ റൂമിൽ രണ്ട്​ ഗ്രൂപ്പുകൾ; കോഹ്​ലി ട്വൻറി20യിൽ നിന്ന്​ ഉടൻ വിരമിക്കുമെന്ന്​ മുൻ പാക്​ താരം

text_fields
bookmark_border
ഇന്ത്യൻ ഡ്രസിങ്​ റൂമിൽ രണ്ട്​ ഗ്രൂപ്പുകൾ; കോഹ്​ലി ട്വൻറി20യിൽ നിന്ന്​ ഉടൻ വിരമിക്കുമെന്ന്​ മുൻ പാക്​ താരം
cancel

ഇസ്​ലാമാബാദ്​: ഇന്ത്യൻ ഡ്രസിങ്​ റൂമിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്നാണ്​ വിരാട്​ കോഹ്​ലി ട്വൻറി20 ക്യാപ്​റ്റൻസി ഒഴിഞ്ഞതിൽ നിന്ന്​ മനസിലാകുന്നതെന്ന്​ പാകിസ്​താൻ മുൻ താരം മുഷ്​താഖ്​ അഹമദ്​. കോഹ്​ലി സമീപ ഭാവിയിൽ ത​ന്നെ ട്വൻറി20യിൽ നിന്ന്​ വിരമിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വൻറി20 ലോകകപ്പിന്​ ​േശഷം ഫോർമാറ്റിലെ നായക സ്​ഥാനം ഒഴിയുമെന്ന്​ കോഹ്​ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഐ.പി.എല്ലിൽ റോയൽ ച​ലഞ്ചേഴ്​സ്​ ബാംഗ്ലൂരി​ന്‍റെ നായകനായും താരം ഇനിയുണ്ടാകില്ല.

'വിജയിച്ച ഒരു ക്യാപ്റ്റൻ നായക സ്​ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോൾ, ഡ്രസിങ്​ റൂമിൽ എല്ലാം ശരിയല്ല എന്നാണ് അർഥമാക്കുന്നത്. ഇന്ത്യൻ ഡ്രസിങ്​ റൂമിൽ ഇപ്പോൾ രണ്ട് ഗ്രൂപ്പുകളുണ്ട്​. മുംബൈ, ഡൽഹി ഗ്രൂപ്പുകൾ' -മുഷ്​താഖ്​ പറഞ്ഞു. സൂപ്പർ 12ൽ നമീബിയക്കെതിരായ അവസാന മത്സരം വിജയിച്ചാണ്​ ഇന്ത്യൻ ട്വൻറി20 ടീമി​ന്‍റെ നായക സ്​ഥാനത്തോട്​ കോഹ്​ലി ബൈബൈ പറഞ്ഞത്​.

'അന്താരാഷ്​ട്ര ട്വൻറി20 മത്സരങ്ങളിൽ നിന്ന് കോഹ്‌ലി ഉടൻ വിരമിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഐ.പി.എല്ലിൽ തുടർന്നേക്കും. ഈ ഫോർമാറ്റിൽ അദ്ദേഹം ചെയ്യേണ്ടതെല്ലാം ചെയ്​ത്​ തീർത്തതായി ഞാൻ കരുതുന്നു'- മുഷ്​താഖ്​ ജിയോ ടി.വിയോട്​ പറഞ്ഞു.

മുഷ്​താഖ്​ അഹമദ്

2012ന്​ ശേഷം ആദ്യമായാണ്​ ഇന്ത്യ ഒരു ഐ.സി.സി ടൂർണമെൻറി​ന്‍റെ സെമി കാണാതെ പുറത്താകു​ന്നത്​. ഐ.പി.എൽ കാരണമാണ്​ ഇന്ത്യ ട്വൻറി20 ലോകകപ്പി​ന്‍റെ സെമി കാണാതെ പുറത്തായതെന്നും മുൻ സ്​പിന്നർ അഭിപ്രായപ്പെട്ടു. ബയോ ബബ്ലിൽ ഏറെ നാൾ കഴിഞ്ഞതി​ന്‍റെ ക്ഷീണവും മടുപ്പും ഇന്ത്യൻ താരങ്ങളെ ഏറെ തളർത്തിയതായും അത്​ അവരുടെ പ്രകടനത്തെ ബാധിച്ചതായും 51കാരൻ പറഞ്ഞു.

പാകിസ്​താൻ മുൻ നായകൻ ഇൻസമാമുൽ ഹഖും ഐ.പി.എൽ ഇന്ത്യയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. കളിക്കാർ മനുഷ്യൻമാരാണെന്നും ദീർഘകാലം ബയോബബ്ലിൾ തുടരുന്നത്​ അത്ര എളുപ്പമല്ലെന്നുമാണ്​ ഇൻസി പറഞ്ഞത്​.

പാകിസ്​താ​ന്‍റെ ഏറ്റവും മികച്ച ലെഗ്​ സ്​പിന്നർമാരിൽ ഒരാളായ മുഷ്താഖ്​ ഇംഗ്ലണ്ട്​ ടീമി​​ന്‍റെ സ്​പിൻ കൺസൽട്ടൻറായിരുന്നു. ഏസ്​റ്റ്​വൈൽ, ഡൽഹി ഡെയർഡെവിൾസ്​ ടീമുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamVirat KohliT20 World Cup 2021
News Summary - two groups in Indian dressing room; Kohli soon retire from T20 internationals says Former Pak Cricketer
Next Story