Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്റി 20 ലോകകപ്പ്;...

ട്വന്റി 20 ലോകകപ്പ്; ശ്രീലങ്കക്കെതിരെ ന്യൂസി​ല​ൻ​ഡി​ന് ജയം

text_fields
bookmark_border
ട്വന്റി 20 ലോകകപ്പ്; ശ്രീലങ്കക്കെതിരെ ന്യൂസി​ല​ൻ​ഡി​ന് ജയം
cancel
camera_alt

മിച്ചൽ സാ​ന്റ്ന​റും കോ​ൾ മ​ക്കൊ​ഞ്ചി​യും ബാറ്റിങ്ങിനിടെ

കൊളംബോ: സ്പിൻ മികവിൽ കിവികളെ പിടിച്ചുകെട്ടാനിറങ്ങിയ ലങ്കൻ ബൗളിങ്ങിനെ അവസാന ഓവറുകളിൽ പിച്ചിച്ചീന്തി സാന്റ്നറും കോൾ മക്കൊഞ്ചിയും ചേർന്ന് തീർത്ത വെടിക്കെട്ടിൽ ശ്രീലങ്കക്കെതിരെ ന്യൂസിലൻഡിന് 61 റൺസ് ജയം. ആറു വിക്കറ്റിന് 84 റൺസുമായി പതറിയ ടീം 20 ഓവർ പൂർത്തിയാക്കുമ്പോൾ ലങ്കക്ക് മുന്നിൽ വെച്ചത് 169 റൺസ് വിജയലക്ഷ്യം. സാന്റ്നർ 47 റൺസുമായി അവസാന പന്തിൽ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 107 റൺസിൽ അവസാനിച്ചു.

31 റൺസെടുത്ത കമിന്ദു മെൻഡിസും 29 റൺസെടുത്ത ഡുനിത് വെല്ലലേജുമാണ് ലങ്കൻ ബാറ്റിങ് നിരയിൽ പിടിച്ചുനിന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ രജിൻ രവീന്ദ്ര ന്യൂസിലൻഡിന് വിജയവഴിയൊരുക്കി. കൊളംബോ മൈതാനത്ത് ടോസ് നേടിയ ആതിഥേയർ പിച്ച് ബൗളിങ്ങിനെ തുണക്കുമെന്ന് കണ്ട് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഫിൻ അലെൻ- ടിം സീഫെർട്ട് ഓപണിങ് കൂട്ടുകെട്ട് കരുതലോടെയാണ് ബാറ്റിങ് തുടങ്ങിയത്.

മൂന്ന് ഫോറും ഒരു സിക്സുമായി നന്നായി പ്രഹരിച്ച അലെൻ ടീം സ്കോർ 30ൽ നിൽക്കെ തീക്ഷണയുടെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. സ്കോർ ബോർഡിൽ നാല് റൺ കൂടി ചേർക്കുന്നതിനിടെ സീഫെർട്ടും മടങ്ങി. ചമീരയുടെ പന്തിൽ മെൻഡിസിനായിരുന്നു ക്യാച്ച്. മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയും െഗ്ലൻ ഫിലിപ്സും ഒത്തുചേർന്നത് പ്രതീക്ഷയുണർത്തിയെങ്കിലും ഏറെ വൈകാതെ ഫിലിപ്സും മടങ്ങി.

ചമീരയുടെ പന്തിൽ വിക്കറ്റ് വീഴുമ്പോൾ 18 റൺസായിരുന്നു സമ്പാദ്യം. തുടർച്ചയായ മൂന്ന് വിക്കറ്റുകൾ കൂടി വീണത് ടീമിന്റെ കാര്യം കൂടുതൽ പ്രതിസന്ധിയിലാക്കിയെങ്കിലും വാലറ്റത്ത് സാന്റ്നറും മക് കൊഞ്ചിയും ചേർന്ന് രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു. കൃത്യമായി കണക്കുകൂട്ടി അടിച്ചുകയറിയ ഇരുവരും ചേർന്ന കൂട്ടുകെട്ട് ചേർത്തത് 84 റൺസാണ്. 20ആം ഓവറിലെ അവസാന പന്തിൽ ആഞ്ഞടിക്കാനുള്ള ശ്രമം അസ്സലങ്കയുടെ കൈകളിലെത്തിയതോടെയാണ് ഇന്നിങ്സ് അവസാനിച്ചത്. കിവി ബൗളിങ്ങിൽ തീക്ഷണയും ചമീരയും മൂന്നു പേരെ മടക്കിയപ്പോൾ വെല്ലലെഗെ ഒരു വിക്കറ്റും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandCricket matchtwenty20 world cup
News Summary - Twenty20 World Cup; New Zealand wins against Sri Lanka
Next Story