Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

text_fields
bookmark_border
ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും
cancel

ലണ്ടൻ: ജൂണിൽ തുടങ്ങുന്ന ​ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‍ലർ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീർഘകാലമായി പുറത്തിരുന്ന പേസർ ജോഫ്ര ആർച്ചർ 15 അംഗ ടീമിൽ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആർച്ചർ ടീമിലെത്തുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നർ ടോം ഹാർട്ട്‍ലിയും സ്ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളിൽ അംഗമായിരുന്ന ആൾറൗണ്ടർ ക്രിസ് വോക്സ്, ബാറ്റർ ഡേവിഡ് മലാൻ എന്നിവർ പുറത്തായി. ജൂൺ നാലിന് ബർബദോസിൽ സ്കോട്ട്‍ലൻഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്‍ലർ (ക്യാപ്റ്റൻ), മൊയീൻ അലി, ജോഫ്ര ആർച്ചർ, ജൊനാഥൻ ബെയർസ്റ്റോ, ഹാരി ബ്രൂക്, സാം കറൺ, ബെൻ ഡക്കറ്റ്, ടോം ഹാർട്ട്‍ലി, വിൽ ജാക്സ്, ക്രിസ് ജോർദാൻ, ലിയാം ലിവിങ്സ്റ്റൺ, ആദിൽ റാഷിദ്, ഫിൽ സാൾട്ട്, റീസ് ടോപ്‍ലി, മാർക് വുഡ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Twenty20 World Cup: Jos Buttler will lead England
Next Story