ട്വൻറി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടം ഇന്ന്
text_fieldsദുബൈ: ട്വൻറി20 ലോകകപ്പിെൻറ സൂപ്പർ 12 റൗണ്ടിൽ ഞായറാഴ്ച ഇന്ത്യ-പാകിസ്താൻ പോര്. ഗ്രൂപ് രണ്ടിൽ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്. ക്രിക്കറ്റ് ലോകമെന്നും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് ലോകകപ്പ് ചൂടുപിടിച്ചു വരുേമ്പാേഴക്കുതന്നെ അരങ്ങൊരുങ്ങുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
സൂപ്പർ 12 റൗണ്ടിലെ ആദ്യ ദിവസം ആസ്ട്രേലിയയും ഇംഗ്ലണ്ടും ജയിച്ചു. ഗ്രൂപ് ഒന്നിൽ ആവേശം നിറഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കയെ അഞ്ചു വിക്കറ്റിനാണ് ഓസീസ് തോൽപിച്ചത്. ഇംഗ്ലണ്ട് ആറു വിക്കറ്റിന് വെസ്റ്റിൻഡീസിനെ തകർത്തു. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ ഒമ്പതു വിക്കറ്റിന് 118ൽ ഒതുക്കിയ ആസ്ട്രേലിയ രണ്ടു പന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. വെസ്റ്റിൻഡീസിനെ 55 റൺസിലൊതുക്കിയ ഇംഗ്ലണ്ട് ഒമ്പതാം ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ജയിച്ചുകയറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

