ട്വന്റി20: കേരളത്തെ സജന നയിക്കും
text_fieldsസജന സജീവൻ
തിരുവനന്തപുരം: ദേശീയ സീനിയര്‍ വനിത ട്വന്റി20 മത്സരങ്ങൾ ബുധനാഴ്ച പഞ്ചാബില്‍ ആരംഭിക്കും. ഉത്തര്‍പ്രദേശുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമംഗങ്ങളായ സജന സജീവനും ആശ ശോഭനയും ടീമിലുണ്ട്. സജനയാണ് ക്യാപ്റ്റന്‍.
ടീം: സജന സജീവൻ ( ക്യാപ്റ്റന്‍), ടി. ഷാനി, ആശ ശോഭന, എ. അക്ഷയ, ഐ.വി ദൃശ്യ, വിനയ സുരേന്ദ്രന്, കീര്‍ത്തി കെ. ജയിംസ്, സി.എം.സി നജ്ല, എം.പി വൈഷ്ണ, അലീന സുരേന്ദ്രന്, ദര്‍ശന മോഹന്‍, കെ. എസ് സായൂജ്യ, ഇസബെല്‍ മേരി ജോസഫ്, അനന്യ കെ പ്രദീപ്. അതിഥി താരങ്ങളായി തെലങ്കാനയില്‍ നിന്ന് വി. പ്രണവി ചന്ദ്രയും മധ്യപ്രദേശില്‍ നിന്ന് സലോണി ഡങ്കോറുമുണ്ട്. ദേവിക പല്‍ശികാറാണ് മുഖ്യ പരിശീലക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

