Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വന്റി 20 റാങ്കിങ്: ഇഷാൻ കിഷൻ ഏഴാം റാങ്കിൽ

text_fields
bookmark_border
ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജദേജയും അശ്വിനും ഒന്നും രണ്ടും സ്ഥാനത്ത്
Ishan kishan
cancel
Listen to this Article

ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപണർ ഇഷാന്‍ കിഷൻ ഏഴാം റാങ്കിൽ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മൂന്ന് കളിക​ളിലെ പ്രകടനമാണ് റാങ്കിങ്ങിൽ കുതിപ്പിനിടയാക്കിയത്. രണ്ട് അര്‍ധ സെഞ്ച്വറികളടക്കം 164 റണ്‍സാണ് കിഷന്‍ ഇതുവരെ നേടിയത്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും കിഷനാണ്. പാകിസ്താൻ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‍വാൻ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലീഷ് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് താരത്തിന് തുണയായത്. കിവീസിനെതിരായ രണ്ട് ടെസ്റ്റിലും താരം സെഞ്ച്വറി നേടിയിരുന്നു. 897 പോയന്റാണ് റൂട്ടിനുള്ളത്. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്ന്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി. മറ്റു സ്ഥാനങ്ങളില്‍ മാറ്റമില്ല. രോഹിത് ശര്‍മ (8), വിരാട് കൊഹ് ലി (10) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. സ്റ്റീവ് സ്മിത്ത് (3), ബാബര്‍ അസം (4), കെയ്ന്‍ വില്യംസണ്‍ (5), ദിമുത് കരുണരത്‌നെ (6), ഉസ്മാന്‍ ഖ്വാജ (7), ട്രാവിസ് ഹെഡ് (9) എന്നിവാണ് ആദ്യ പത്തിലുള്ള മറ്റുതാരങ്ങള്‍.

ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുന്നു. ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജദേജയാണ് ഒന്നാമത്. അശ്വിന്‍ രണ്ടാം സ്ഥാനത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Twenty20 rankings: Ishan Kishan ranked seventh
Next Story