Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി 20: ഓസീസ്...

ട്വൻറി 20: ഓസീസ് ജയത്തിലേക്ക്

text_fields
bookmark_border
ട്വൻറി 20: ഓസീസ് ജയത്തിലേക്ക്
cancel
camera_alt

ശ്രീലങ്കയുടെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ഓസീസ് താരങ്ങൾ

കൊളംബോ: ശ്രീലങ്കക്കെതിരായ ട്വൻറി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയ ജയത്തിനരികെ. ആതിഥേയർ കുറിച്ച 129 റൺസ് ലക്ഷ്യം പിന്തുടരുന്ന ഓസീസ് 10 ഓവർ പൂർത്തിയാവുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 87 എന്ന നിലയിലാണ്.

ശ്രീലങ്ക 19.3 ഓവറിൽ 128ന് ഓൾ ഔട്ടാവുകയായിരുന്നു. ജോഷ് ഹേസിൽവുഡ് നാലും മിച്ചൽ സ്റ്റാർക് മൂന്നും വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ഓപണർമാരായ പതും നിസാൻകയും (36) ധനുഷ്ക ഗുണതിലകയും (26) മികച്ച തുടക്കമാണ് നൽകിയത്. ഇവരും 38 റൺസെടുത്ത് ടോപ് സ്കോററായ ചരിത് അസലങ്കയും വാനിന്ദു ഹസരംഗയും (17) ഒഴിച്ച് ഒരാൾക്കും രണ്ടക്കം പോലും കടക്കാനായില്ല. ഹേസിൽവുഡ് എറിഞ്ഞ 14ാം ഓവറിൽ മൂന്ന് വിക്കറ്റാണ് നിലംപതിച്ചത്.

Show Full Article
TAGS:cricket australia 
News Summary - Twenty20: Australia to victory
Next Story