Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാര്യവട്ടത്ത് വീണ്ടും ട്വന്‍റി20; ഇന്ത്യ-ആസ്ട്രേലിയ മത്സരം നവംബർ 26ന്

text_fields
bookmark_border
കാര്യവട്ടത്ത് വീണ്ടും ട്വന്‍റി20; ഇന്ത്യ-ആസ്ട്രേലിയ മത്സരം നവംബർ 26ന്
cancel

തിരുവനന്തപുരം: കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം. ഇന്ത്യ-ആസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

നവംബർ 26നാണ് മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പര നവംബർ 23 മുതൽ ഡിസംബർ മൂന്നുവരെയാണ്. ഇതിൽ രണ്ടാമത്തെ മത്സരത്തിനാണ് കാര്യവട്ടം വേദിയാകുന്നത്. വൈകീട്ട് ഏഴിനാണ് മത്സരം. 23ന് വിശാഖപട്ടണം, 26ന് തിരുവനന്തപുരം, 28ന് ഗുവാഹതി, ഡിസംബർ ഒന്നിന് നാഗ്പുർ, മൂന്നിന് ഹൈദരാബാദ് എന്നിങ്ങനെയാണ് വേദികൾ.

കാര്യവട്ടത്ത് ഇതുവരെ രണ്ട് ഏകദിനങ്ങളും മൂന്നു ട്വന്‍റി20 മത്സരങ്ങളുമാണ് നടന്നത്. ആസ്ട്രേലിയ ആദ്യമായാണ് ഇവിടെ കളിക്കാനെത്തുന്നത്.

2023-2024 സീസണിലെ ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ ഫിക്‌സ്ചര്‍ ബി.സി.സി.ഐ പുറത്തുവിട്ടു. ആകെ അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും എട്ട് ട്വന്റി 20 മത്സരങ്ങളുമുണ്ട്.

ആസ്ട്രേലിയക്കെതിരെ മൂന്ന് ഏകദിനം, അഞ്ച് ട്വന്റി20, അഫ്ഗാനിസ്താനെതിരെ മൂന്ന് ട്വന്റി20, ഇംഗ്ലണ്ടിനെതിരെ അഞ്ചു ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Twenty20 again in Karyavattom; India-Australia match on November 26
Next Story