ട്വന്റി 20 ലോകകപ്പ്; കരുത്തരുടെ സെമി
text_fieldsദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ എയ്ഡൻ മാർക്രം, ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
മുംബൈ: ട്വന്റി20 ലോകകപ്പ് സെമിഫൈനലിന് ചിത്രം തെളിഞ്ഞപ്പോൾ കാണികളെ കാത്തിരിക്കുന്നത് കരുത്തരുടെ പോരാട്ടം. ബുധനാഴ്ച വൈകീട്ട് ഏഴിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ വ്യാഴാഴ്ച വൈകീട്ട് ഏഴിന് മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും.
കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യക്ക് മുന്നിൽ അടിയറവുവെച്ച കിരീടം ഇത്തവണയെങ്കിലും നേടുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ഈ ലോകകപ്പിൽ ഒറ്റ മത്സരം പോലും തോൽക്കാതെ സെമിയിലെത്തിയ ഏക ടീമും ദക്ഷിണാഫ്രിക്കയാണ്. എന്നാൽ, നോക്കൗട്ട് ഘട്ടത്തിൽ കാലിടറുന്ന പതിവ് ഒരു ശാപമായി അവരെ പിന്തുടരുന്നു. ഒന്നാം ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിൽ എത്തിയത്. രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മുന്നേറ്റം. രണ്ടാം ഗ്രൂപ്പിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായപ്പോൾ ന്യൂസിലൻഡ് രണ്ടാം സ്ഥാനക്കാരുമായി. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മാർച്ച് എട്ടിനാണ് കലാശപ്പോര്.
സെമിയിലേക്കുള്ള വഴി
ന്യൂസിലൻഡ്
ഗ്രൂപ് ഘട്ടം
- അഫ്ഗാനിസ്താനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു
- യു.എ.ഇയെ 10 വിക്കറ്റിന് തോൽപിച്ചു
- ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിന് തോറ്റു
- കാനഡയെ എട്ട് വിക്കറ്റിന് തോൽപിച്ചു
സൂപ്പർ 8
- പാകിസ്താനുമായുള്ള മത്സരം ഉപേക്ഷിച്ചു
- ശ്രീലങ്കയെ 61 റൺസിന് തോൽപിച്ചു
- ഇംഗ്ലണ്ടിനോട് നാല് വിക്കറ്റ് തോൽവി
ദക്ഷിണാഫ്രിക്ക
ഗ്രൂപ് ഘട്ടം
- കാനഡയെ 57 റൺസിന് തോൽപിച്ചു
- അഫ്ഗാനിസ്താനെ രണ്ടാം സൂപ്പർ ഓവറിൽ തോൽപിച്ചു
- ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപിച്ചു
- യു.എ.ഇയെ ആറ് വിക്കറ്റിന് തോൽപിച്ചു
സൂപ്പർ 8
- ഇന്ത്യയെ 76 റൺസിന് തോൽപിച്ചു
- വെസ്റ്റിൻഡീസിനെ ഒമ്പത് വിക്കറ്റിന് തോൽപിച്ചു
- സിംബാബ്വെയെ അഞ്ച് വിക്കറ്റിന് തോൽപിച്ചു
ഇന്ത്യ
ഗ്രൂപ് ഘട്ടം
- യു.എസ്.എയെ 29 റൺസിന് തോൽപിച്ചു
- നമീബിയയെ 93 റൺസിന് തോൽപിച്ചു
- പാകിസ്താനെ 61 റൺസിന് തോൽപിച്ചു
- നെതർലൻഡ്സിനെ 17 റൺസിന് തോൽപിച്ചു
സൂപ്പർ 8
- ദക്ഷിണാഫ്രിക്കയോട് 76 റൺസ് തോൽവി
- സിംബാബ്വെയെ 72 റൺസിന് തോൽപിച്ചു
- വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു
ഇംഗ്ലണ്ട്
ഗ്രൂപ് ഘട്ടം
- നേപ്പാളിനെ നാല് റൺസിന് തോൽപിച്ചു
- വെസ്റ്റിൻഡീസിനോട് 30 റൺസ് തോൽവി
- സ്കോട്ട്ലൻഡിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു
- ഇറ്റലിയെ 24 റൺസിന് തോൽപിച്ചു
സൂപ്പർ 8
- ശ്രീലങ്കയെ 51 റൺസിന് തോൽപിച്ചു
- പാകിസ്താനെ രണ്ട് വിക്കറ്റിന് തോൽപിച്ചു
- ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

