Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ത്രിപാതി - അയ്യർ ഷോ; മുംബൈയെ തകർത്ത്​ കൊൽക്കത്ത
cancel
Homechevron_rightSportschevron_rightCricketchevron_rightത്രിപാതി - അയ്യർ ഷോ;...

ത്രിപാതി - അയ്യർ ഷോ; മുംബൈയെ തകർത്ത്​ കൊൽക്കത്ത

text_fields
bookmark_border

അ​ബൂ​ദ​ബി: ഐ.​പി.​എ​ല്ലി​ൽ മുംബൈ ഇന്ത്യൻസിനെ തകർത്ത്​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സി​െൻറ വിജയക്കുതിപ്പ്​. മും​ബൈ​യെ ആ​റു​ വി​ക്ക​റ്റി​ന്​ 155 റ​ൺ​സി​ലൊതുക്കിയ കൊൽക്കത്ത 29 പന്ത്​ ബാക്കിയിരിക്കെ ഏഴു വിക്കറ്റിനാണ്​ ജയിച്ചുകയറിയത്​. ഇതോടെ മുംബൈയെ പിന്തള്ളി കൊൽക്കത്ത പോയൻറ്​ പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർന്നു.

ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ്ങു​മാ​യി അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ രാ​ഹു​ൽ ത്രി​പ​തി​യും (74 നോ​ട്ടൗ​ട്ട്) വെ​ങ്കി​ടേ​ഷ്​ അ​യ്യ​രും (53) ആ​ണ്​ കൊ​ൽ​ക്ക​ത്ത​യു​ടെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ശു​ഭ്​​മാ​ൻ ഗി​ൽ (13), ക്യാ​പ്​​റ്റ​ൻ ഓ​യി​ൻ മോ​ർ​ഗ​ൻ (7) എ​ന്നി​വ​രാ​ണ്​ പ​ു​റ​ത്താ​യ മ​റ്റു ബാ​റ്റ്​​സ്​​മാ​ന്മാ​ർ. നി​തീ​ഷ്​ റാ​ണ (5) ത്രി​പ​തി​ക്കൊ​പ്പം പു​റ​ത്താ​വാ​തെ നി​ന്നു.

ടോ​സ്​ നേ​ടി​യ കൊ​ൽ​ക്ക​ത്ത നാ​യ​ക​ൻ മോ​ർ​ഗ​ൻ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. പരിക്കുമാറി തിരിച്ചെത്തിയ മും​ബൈ നാ​യ​ക​ൻ രോ​ഹി​ത്​ ശ​ർ​മ​യും വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ ക്വി​ൻ​റ​ൺ ഡികോ​ക്കും ഉ​റ​ച്ച തു​ട​ക്കം ന​ൽ​കി​യ​പ്പോ​ൾ മോ​ർ​ഗ​ന്​ പി​ഴ​ച്ചെ​ന്നു ക​രു​തി​യ​താ​ണ്. പ​വ​ർ​പ്ലേ മു​ത​ലെ​ടു​ത്ത ഡികോ​ക്കി​നാ​യി​രു​ന്നു സ്​​കോ​റി​ങ്ങി​ൽ വേ​ഗം. പ​ക്ഷേ, പ​വ​ർ​പ്ലേ ക​ഴി​ഞ്ഞ​പ്പോ​ൾ സ്​​കോ​റി​ങ്ങും മ​ന്ദ​ഗ​തി​യി​ലാ​യി.

പ​ത്താ​മ​ത്തെ ഓ​വ​റി​ൽ എ​ത്തു​ന്ന​തു​വ​രെ കൊ​ൽ​ക്ക​ത്ത ബൗ​ള​ർ​മാ​ർ​ക്ക്​ വ​ഴ​ങ്ങാ​തെ മു​ന്നേ​റി​യ സ​ഖ്യം കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​കു​ന്ന​തി​നു​മു​മ്പ്​ സു​നി​ൽ ന​രെ​യ്​​ൻ വേ​ർ​പെ​ടു​ത്തി. 30 പ​ന്തി​ൽ 33 റ​ൺ​സെ​ടു​ത്ത രോ​ഹി​ത്​ ശ​ർ​മ​യെ ശു​ഭ്​​മാ​ൻ ഗി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യ വി​ക്ക​റ്റി​ൽ ഇ​രു​വ​രും ഉ​യ​ർ​ത്തി​യ 78 റ​ൺ​സ്​ ഇ​ന്നി​ങ്​​സി​ലെ മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​മാ​യി. സൂ​ര്യ​കു​മാ​ർ യാ​ദ​വ്​ അ​ഞ്ചു​ റ​ൺ​സി​ന്​ പ്ര​സി​ദ്ധ്​ കൃ​ഷ്​​ണ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി.

അ​തി​നി​ട​യി​ൽ 37 പ​ന്തി​ൽ ഡികോ​ക്​ അ​ർ​ധ സെ​ഞ്ച്വ​റി​ തി​ക​ച്ചു. 42 പ​ന്തി​ൽ 55 റ​ൺ​സെ​ടു​ത്ത ഡി​ ​കോ​ക്കി​നെ പ്ര​സി​ദ്ധ്​ കൃ​ഷ്​​ണ​യു​ടെ പ​ന്തി​ൽ സു​നി​ൽ ന​രെ​യ്​​ൻ പി​ടി​കൂ​ടി​യ​തോ​ടെ മും​ബൈ സ്​​കോ​റി​ങ്ങി​ന്​ പ്ര​തീ​ക്ഷി​ച്ച വേ​ഗ​മി​ല്ലാ​താ​യി.

ഇ​ഷാ​ൻ കി​ഷ​ൻ (14), കീ​റോ​ൺ പൊ​ള്ളാ​ർ​ഡ്​ (21), ക്രു​നാ​ൽ പാ​ണ്ഡ്യ (12) എ​ന്നി​വ​രാ​ണ്​ പി​ന്നീ​ട്​ വീ​ണ​ത്. ലോ​കി ഫെ​ർ​ഗൂ​സ​നും പ്ര​സി​ദ്ധ്​ കൃ​ഷ്​​ണ​യും ര​ണ്ടു വീ​തം വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ആ​ന്ദ്രേ റ​സ​ൽ മൂ​ന്നോ​വ​റി​ൽ 37 റ​ൺ​സ്​ വ​ഴ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipl2021
News Summary - Tripathi - Iyer Show; Kolkata beats Mumbai
Next Story