ഇ-പാസില്ലാതെ ഗോവയിൽ അവധി ആഘോഷിക്കാൻ പോയ പൃഥ്വി ഷായെ പൊലീസ് തടഞ്ഞു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഖ് ജില്ലയിൽ നിന്ന് ഇ-പാസില്ലാതെ ഗോവയിലേക്ക് യാത്ര ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ പൊലീസ് തടഞ്ഞു. കാറിൽ ഗോവയിലേക്ക് പുറപ്പെട്ട പൃഥ്വിയെ ബുധനാഴ്ച രാവിലെ അംബോലിയിൽ വെച്ചാണ് ഉദ്യോഗസ്ഥർ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പുതിയ പാസ് എടുത്ത ശേഷം യാത്ര തുടരാൻ താരത്തെ അനുവദിച്ചു.
കോവിഡ് 19 വ്യാപനം മൂലം ഐ.പി.എൽ മാറ്റിവെച്ചതോടെ സ്വന്തം നാടായ മുംബൈയിൽ മടങ്ങിയെത്തിയ പൃഥ്വി അവധി ആഘോഷിക്കാനായാണ് ഗോവയിലേക്ക് പുറപ്പെട്ടത്.
ഇ പാസിനായി അപേക്ഷിച്ചിരുന്നെങ്കിലും അനുമതി ലഭിക്കുന്നതിന് മുേമ്പ താരം യാത്ര ആരംഭിക്കുകയായിരുന്നു. അപേക്ഷക്കൊപ്പം ലഭിക്കുന്ന ടോക്കൺ മാത്രമാണ് ഷായുടെ പക്കൽ ഉണ്ടായിരുന്നത്. പുതിയ അപേക്ഷ നൽകിയ പൃഥ്വിക്ക് ഒരു മണിക്കൂറിനുള്ളിൽ പാസ് ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

