Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടോസ് ആസ്ട്രേലിയക്ക്;...

ടോസ് ആസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

text_fields
bookmark_border
ടോസ് ആസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
cancel

തിരുവനന്തപുരം: മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ്​ തെരഞ്ഞെടുത്തു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റൺസൊഴുകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഗ്രീ​ൻ​ഫീ​ൽ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ലെ നാ​ലാം ടി-20​ക്കാണ് ഇന്ന് രാത്രി ഏഴിന് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇവിടെ 175 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ ഒരു ടീമിനും സാധിച്ചിട്ടില്ല. ലോകകപ്പിന് തൊട്ടുടനെയുള്ള പരമ്പരയായതിനാൽ പ്രമുഖ താരങ്ങൾക്ക് വി​ശ്രമം നൽകിയാണ് ഇരു നിരയും ഇറങ്ങുന്നത്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച സൂര്യകുമാർ യാദവും ഇഷാൻ കിഷനും റിങ്കു സിങ്ങുമെല്ലാം ഇന്ന് കാര്യവട്ടത്തും കളി പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

​േപ്ലയിങ് ഇലവൻ: ഇന്ത്യ- യശസ്വി ജയ്സ്വാൾ, റിതുരാജ് ഗെയ്ക്‍വാദ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, റിങ്കു സിങ്, അക്സർ പട്ടേൽ, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ.

ആസ്ട്രേലിയ: സ്റ്റീവൻ സ്മിത്ത്, മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ​​​െഗ്ലൻ മാക്സ്വെൽ, മാർകസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു ​വെയ്ഡ് (ക്യാപ്റ്റൻ), സീൻ അബ്ബോട്ട്, നതാൻ എല്ലിസ്, ആദം സാംബ, തൻവീർ സങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket teamIndia vs Australia
News Summary - Toss for Australia; India sent to bat
Next Story