അപരാജിത കുതിപ്പിന് അന്ത്യം; പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാൻ റോയൽസ്
text_fieldsജയ്‌പൂർ: ഐ.പി.എല്ലിലെ ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 223 റൺസ് എന്ന കൂറ്റൻ ലക്ഷ്യം നാല് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. സീസണിൽ പഞ്ചാബ് കിങ്‌സ് വഴങ്ങുന്ന ആദ്യ തോൽവിയാണിത്.
യുവതാരങ്ങളുടെ തകർപ്പൻ ബാറ്റിങ്ങാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. 27 പന്തിൽ 51 റൺസ് നേടിയ യശ്വസി ജയ്‌സ്വാളും 26 പന്തിൽ പുറത്താകാതെ 52 റൺസ് അടിച്ചെടുത്ത ഡെണോവോൻ ഫെറേറിയയും രാജസ്ഥാൻ നിരയിൽ തിളങ്ങി. വൈഭവ് സൂര്യവംശി (43), ശുഭം ദുബൈ (31), റിയാൻ പരാഗ് (29) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്, മാർക്കസ് സ്റ്റോയ്നിസിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് കരുത്തിലാണ് (22 പന്തിൽ 62*) കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. തോറ്റെങ്കിലും എട്ട് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള പഞ്ചാബ് തന്നെയാണ് പട്ടികയിൽ ഒന്നാമത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി രാജസ്ഥാൻ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

