ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തെരഞ്ഞെടുത്തു
text_fieldsമുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ന് ജയിക്കാനായാൽ ഐപിഎൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാവാൻ ഗുജറാത്തിന് കഴിയും. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഗുജറാത്ത് ടൈറ്റൻസ്.
അഞ്ച് തവണ ഐ.പി.എൽ ജേതാക്കളായ മുംബൈ ഇന്ത്യൻസിനാവട്ടെ ഇനിയുള്ള തോൽവി പുറത്തേക്കുള്ള വഴി എളുപ്പമാക്കും.11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായ നാലാം സ്ഥാനത്താണിപ്പോൾ.
ടീം:
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, അഭിനവ് മനോഹർ, മോഹിത് ശർമ, റാഷിദ് ഖാൻ, മുഹമ്മദ് ഷാമി, അൽസാരി ജോസഫ്, നൂർ അഹമ്മദ്.
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), രോഹിത് ശർമ്മ(ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ക്രിസ് ജോർദാൻ, വിഷ്ണു വിനോദ്, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, കുമാർ കാർത്തികേയ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

