സമ്മർദഘട്ടത്തിൽ പിന്തുണക്കേണ്ട സമയം ; കഴിവ് തെളിയിക്കാൻ മൂന്നു വർഷം നൽകണം - ഗില്ലിന് പിന്തുണയുമായി രവി ശാസ്ത്രി
text_fieldsപുതിയ ഇന്ത്യൻ ടെസ്റ്റ് ടീം നായകനായി ചുമതലയേറ്റ ശുഭ്മൻ ഗില്ലിനു കഴിവ് തെളിയിക്കാൻ മൂന്നു വർഷമെങ്കിലും സമയം ലഭിക്കണമെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടാലും ഗില്ലിന്റെ നായകസ്ഥാനത്തിന് ഒരു ഭീഷണിയും ഉണ്ടാകരുതെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു. രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ സൂപ്പർ താരങ്ങളില്ലാതെ, താരതമ്യേന പുതിയൊരു ടീമുമായി കളിക്കുമ്പോൾ ഗില്ലിന് സമ്മർദമുണ്ടാകുക സ്വാഭാവികമാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കേണ്ട സമയമാണിതെന്നും രവി ശാസ്ത്രി വ്യക്തമാക്കി.
‘‘ഗില്ലിന് ഒരുപാട് പക്വത വന്നിട്ടുണ്ട്. മാധ്യമങ്ങളോടു സംസാരിക്കുമ്പോഴും ടോസിന്റെ സമയത്തുമെല്ലാം അതു വ്യക്തമാകുന്നുണ്ട്. മൂന്നു വർഷമെങ്കിലും അദ്ദേഹത്തെ തുടരാൻ അനുവദിക്കുക. ഈ പരമ്പരയിൽ എന്തു സംഭവിച്ചാലും ഗില്ലിനെ മാറ്റരുത്. നമ്മൾ പ്രതീക്ഷിക്കുന്ന മത്സരഫലങ്ങൾ കൊണ്ടുവരാൻ ഗില്ലിനു സാധിക്കും.’’– രവി ശാസ്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

