Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right''അടുത്ത ടെസ്റ്റിൽ...

''അടുത്ത ടെസ്റ്റിൽ എടുത്തോളാമെന്ന്​ പെയ്​ൻ; ഇന്ത്യയിലെത്തിയാൽ തന്‍റെ അവസാന​ കളിയായിരിക്കുമെന്ന്​​ അശ്വിൻ''; ചൂടൻ വാഗ്വാദം VIDEO

text_fields
bookmark_border
അടുത്ത ടെസ്റ്റിൽ എടുത്തോളാമെന്ന്​ പെയ്​ൻ; ഇന്ത്യയിലെത്തിയാൽ തന്‍റെ അവസാന​ കളിയായിരിക്കുമെന്ന്​​ അശ്വിൻ; ചൂടൻ വാഗ്വാദം VIDEO
cancel

സിഡ്​നി ടെസ്റ്റിലെ അവസാന ദിനത്തിൽ ആസ്​ട്രേലിയൻ നായകൻ ടിം​ പെയ്​നും ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനും നടത്തിയ ചൂടൻ വാഗ്വാദത്തിന്‍റെ ഒാഡിയോ പുറത്ത്​. മത്സരം കൈവിട്ടുവെന്ന്​ ഉറപ്പായതോടെ ക്ഷുഭിതനായ പെയ്​ൻ തന്നെയാണ്​ വാഗ്വാദത്തിന്​ തുടക്കമിട്ടത്​. ഇരുവരും തമ്മിലുള്ള സംഭാഷണം സ്റ്റംപ്​ മൈക്കിൽ കുടുങ്ങിയതോടെ ക്രിക്കറ്റ്​ ലോകത്ത്​ വലിയ ചർച്ചയായിട്ടുണ്ട്​.

വാഗ്വാദം ഇങ്ങനെ:

പെയ്​ൻ: അശ്വിൻ, ഗാബ്ബയിലെ അടുത്ത ടെസ്റ്റിൽ നിന്നെ​യെ​ടുത്തോളാം

അശ്വിൻ: ഞങ്ങൾ നീ ഇന്ത്യയിലെത്താൻ കാത്തിരിക്കു​േമ്പാലെയായിരിക്കുമല്ലേ?. അത്​ നിന്‍റെ അവസാന കളിയാകും.

പെയ്​ൻ: നീ സെലക്​ടറും കൂടിയാണോ?. എന്നെ എന്‍റെ ടീമംഗങ്ങൾക്കെങ്കിലും ഇഷ്​ടമാണ്​. എനിക്ക്​ തന്നെക്കാൾ ഇന്ത്യൻ സുഹൃത്തുക്കളുണ്ട്​. സ്വന്തം ടീമംഗങ്ങൾ പോലും നിന്നെ മണ്ടനായാണ്​ കരുതുന്നത്​.

വിക്കറ്റ്​ വീഴ്​ത്താനാകാത്തതിൽ ക്ഷുഭിതനായ ടിം പെയ്​ൻ പല തവണ പ്രകോപനമേതുമില്ലാതെ ഇന്ത്യൻ താരങ്ങളെ അധിക്ഷേപിച്ചിരുന്നു. താരം അംപയറോട്​ മോശമായ പെരുമാറിയ സംഭവവും വാർത്തയായി. മുൻ ഇന്ത്യൻ ബാറ്റിങ്​ ഇതിഹാസം സുനിൽ ഗവാസ്കർ അടക്കമുള്ളവർ പെയ്​നിനെതിരെ രംഗത്തെത്തിയിട്ടുണ്ട്​.

പരമ്പരക്ക്​ ശേഷം പെയ്​നിനെ നായക സ്ഥാനത്ത്​ നിന്ന്​ നീക്കണമെന്ന്​ ഗവാസ്കർ അഭിപ്രായപ്പെട്ടു. പെയ്​നി​െൻറ പെരുമാറ്റം ഒരു നായകന്​ യോജിച്ചതല്ലെന്നും അനാവശ്യമായി സംസാരിക്കുന്നതിന്​ പകരം സ്റ്റമ്പുകൾക്ക്​ പിന്നിൽ നിന്ന്​ ക്യാച്ചെടുക്കുന്നതിലും സ്വന്തം ടീമിനെ മുന്നോട്ട്​ നയിക്കുന്നതിലും അവൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗവാസ്കർ ഇന്ത്യ ടുഡേയ്​ക്ക്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R AshwinIndia-australiaTim Paine
News Summary - Tim Paine tries to sledge, R Ashwin gives it back to him
Next Story