Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമലയാളത്തിന്‍റെ മോഹൻലാൽ...

മലയാളത്തിന്‍റെ മോഹൻലാൽ തുടരും! റെക്കോഡ് വേഗത്തിൽ 50 കോടി!

text_fields
bookmark_border
മലയാളത്തിന്‍റെ മോഹൻലാൽ തുടരും! റെക്കോഡ് വേഗത്തിൽ 50 കോടി!
cancel

മൂന്നാം ദിനത്തിൽ 50 കോടി കളക്ഷൻ നേടി മോഹൻലാൽ ചിത്രം തുടരും. പ്രമുഖ കളക്ഷൻ ട്രാക്കർമാരാണ് ഇക്കാര്യം പുറത്തുവിട്ടത്. ആദ്യ രണ്ട് ദിനം തന്നെ 42 കോടിയോളം ലോകമെമ്പാട് നിന്നും കളക്ട് ചെയ്ത ചിത്രം മൂന്നാം ദിനം 50 കോടിയെത്തുമെന്നാണ് ബുക്കിങ് ഉറപ്പുവരുത്തുന്നത്. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന മലായാളം ചിത്രമാണ് തുടരും

നടൻ എന്ന നിലയിലും സ്റ്റാർ എന്ന നിലയിലും മലയാളത്തിൻ്റെ മോഹൻലാലിൻ്റെ വമ്പൻ തിരിച്ചുവരവാണ് തുടരുമിലുടെ കണ്ടത്. . മോഹൻലാലിൻ്റെ കരിയറിലെ 360-മത്തെ സിനിമയാണിത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ചിത്രം കണ്ട നിരവധി പ്രേക്ഷകർ മോഹൻലാലിൻറെ അഭിനയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.



രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ. ആർ സുനിലും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബിനു പപ്പു, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalTharun MoorthyThudarum
News Summary - thudarum 50 crores from 3 days
Next Story