Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീലങ്കൻ ആൾറൗണ്ടർ...

ശ്രീലങ്കൻ ആൾറൗണ്ടർ തിസാര പെരേര വിരമിച്ചു

text_fields
bookmark_border
thisara perera
cancel

കൊളംബൊ: ശ്രീലങ്കൻ ആൾറൗണ്ടർ തിസാര പെരേര അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. പുതിയ തലമുറക്കായി വഴിമാറാനും കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ്​ വിരമിക്കുന്നതെന്ന്​ പെരേര അറിയിച്ചു. 32കാരനായ പെരേര 2009ൽ ഇന്ത്യക്കെതിരെയാണ്​ അരങ്ങേറ്റം കുറിച്ചത്​. 12 വർഷം നീണ്ട അന്താരാഷ്​ട്ര കരിയറിൽ ആറ്​ ടെസ്റ്റിലും 166 ഏകദിനങ്ങളിലും 84 ട്വന്‍റി 20കളിലും ലങ്കൻ കുപ്പായത്തിൽ പെരേര കളത്തിലിറങ്ങി.

ട്വന്‍റി 20യിൽ 1,204 റൺസും 51 വിക്കറ്റുകളുമുള്ള പെരേരക്ക്​ ഏകദിനത്തിൽ 2,228 റൺസും 135 വിക്കറ്റുകളും സ്വന്തമായുണ്ട്​. ഏകദിനത്തിലും ട്വന്‍റി 20യിലും ഹാട്രിക്ക്​ വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള താരം 2014 ട്വന്‍റി 20 ലോകകപ്പിൽ ലോകജേതാക്കളായ ശ്രീലങ്കൻ ടീമിൽ അംഗമായിരുന്നു. ടെസ്റ്റ്​ ക്രിക്കറ്റിൽ വലിയ മേൽ വിലാസം സൃഷ്​ടിക്കാൻ കഴിയാതിരുന്ന പെരേര 2012ലാണ്​ അവസാന ടെസ്റ്റ്​ കളിച്ചത്​. ഈ വർഷം മാർച്ചിൽ​ വെസ്റ്റിൻഡീസിനെതിരെ നടന്ന ഏകദിനത്തിലാണ്​ പെരേര അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thisara PereraSrilankan cricket
News Summary - Thisara Perera retires from international cricket
Next Story