Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ദേശീയഗാനത്തിനൊപ്പം...

'ദേശീയഗാനത്തിനൊപ്പം കണ്ണുനിറഞ്ഞ സിറാജിന്‍റെ ചിത്രം ചിലർ ഓർക്കണം'; സംഘ്​പരിവാറിനെതിരെ ഒളിയമ്പുമായി കൈഫ്​

text_fields
bookmark_border
kaif siraj
cancel

സിഡ്​നി: ഇന്ത്യ-ആസ്​ട്രേലിയ സിഡ്​നി ടെസ്റ്റിന്​ മുന്നോടിയായി ദേശീയ ഗാനം മുഴങ്ങിയപ്പോൾ നിറകണ്ണുകളുമായി നിൽക്കുന്ന മുഹമ്മദ്​ സിറാജിൻെ ചിത്രം പങ്കുവെച്ച്​ സംഘ്​പരിവാറിനെതിരെ ഒളിയ​മ്പുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ്​ കൈഫ്​.

സിറാജിന്‍റെ ചിത്രത്തിനൊപ്പം കൈഫ്​ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ: ''ചിലയാളുകളെ ഈ ചിത്രം ഞാൻ ഓർമിപ്പിക്കുന്നു. അവൻ മുഹമ്മദ്​ സിറാജാണ്​. ദേശീയ ഗാനം എന്നാൽ അദ്ദേഹത്തിന്​ ഇതാണ്''​. മുസ്​ലിങ്ങളെ ദേശസ്​നേഹമില്ലാത്തവരായി ചി​ത്രീകരിക്കുന്ന തീവ്രവലതുപക്ഷത്തെയും സംഘ്​പരിവാറിനെയുമാണ്​ കൈഫ്​ ട്വീറ്റിലൂടെ ഒളിയ​െമ്പയ്​തത്​.

സിഡ്​നി ടെസ്റ്റിൽ ടീമുകൾ കളത്തിലിറങ്ങിയപ്പോൾ ദേശീയ ഗാനം മുഴങ്ങിയപ്പോൾ പിതാവിനെ ഓർമവന്നതിനാലാണ്​ കരഞ്ഞതെന്ന്​ മത്സരശേഷം സിറാജ്​ പ്രതികരിച്ചിരുന്നു. പിതാവിന്‍റെ മരണശേഷം നാട്ടിൽ പോകാതെ ആസ്​ട്രേലിയയിൽ തുടർന്ന സിറാജ്​ മെൽബണിൽ നടന്ന രണ്ടാംടെസ്റ്റിൽ അഞ്ചുവിക്കറ്റുമായി ഇന്ത്യൻ ജയത്തിൽ നിർണായകമായ പങ്കു​വഹിച്ചിരുന്നു. ഹൈദരാബാദിലെ ഓ​ട്ടോ തൊഴിലാളിയായിരുന്ന മുഹമ്മദ്​ ഗൗസിന്‍റെ മകനായ സിറാജ്​ ഐ.പി.എല്ലിലെ മിന്നും പ്രകടനത്തെതുടർന്നാണ്​ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്​.

എന്നാൽ കൈഫിനെ പരിഹസിച്ച്​ സമൂഹമാധ്യമങ്ങളിൽ ചിലർരംഗത്തെത്തി. അദ്ദേഹത്തിന്​ പിതാവിനെ ഓർത്ത്​ കണ്ണുനിറഞ്ഞത്​ കൈഫ്​ വളച്ചൊടിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം. എന്നാൽ 2017ൽ ന്യൂസിലന്‍റിനെതിരരായ ട്വന്‍റി 20യിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയപ്പോഴും ദേശീയ ഗാനം മുഴങ്ങിയപ്പോൾ സിറാജിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നത്​ ചിലർ ഇതിന്​ മറുപടിയായി കമന്‍റ്​ ചെയ്​തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed SirajMohammad Kaif
Next Story