Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റൂട്ട് 99 നോട്ടൗട്ട്, ഒരു റൺ അകലെ പുതിയ റെക്കോഡ്; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 251/4

text_fields
bookmark_border
റൂട്ട് 99 നോട്ടൗട്ട്, ഒരു റൺ അകലെ പുതിയ റെക്കോഡ്; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട്  251/4
cancel

ല​ണ്ട​ൻ: ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം. ലോ​ർ​ഡ്സി​ൽ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ആ​തി​ഥേ​യ​ർ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ 83 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തിട്ടുണ്ട്. 99 റൺസുമായി ജോ ​റൂ​ട്ടും 39 റൺസുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിൽ.

ഓ​പ​ണ​ർ​മാ​രാ​യ ബെ​ൻ ഡ​ക്ക​റ്റി​നെ​യും (23) സാ​ക് ക്രോ​ളി​യെ​യും (18) പു​റ​ത്താ​ക്കി നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​വേ​ശം സ​മ്മാ​നി​ച്ചെ​ങ്കി​ലും ഒ​ലീ പോ​പ്പി​നൊ​പ്പം (44) ചേ​ർ​ന്ന് റൂ​ട്ട് ഇം​ഗ്ല​ണ്ടി​നെ ക​ര​ക​യ​റ്റുകയായിരുന്നു.

പ്ര​തീ​ക്ഷി​ച്ച​പോ​ലെ ഇ​ന്ത്യ​ൻ ഇ​ല​വ​നി​ൽ സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ തി​രി​ച്ചെ​ത്തി. മ​റ്റു മാ​റ്റ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ബും​റ​ത​ന്നെ പു​തി​യ പ​ന്തെ​ടു​ത്തു; മ​റു​ത​ല​ക്ക​ൽ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ ആ​കാ​ശ് ദീ​പും. സ​സൂ​ക്ഷ്മം ക​ളി​ച്ച ഡ​ക്ക​റ്റും ക്രോ​ളി​യും മോ​ശം പ​ന്തു​ക​ൾ കൈ​കാ​ര്യം ചെ​യ്തു. ഒ​മ്പ​താം ഓ​വ​റി​ൽ മ​റ്റൊ​രു പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജി​നെ കൊ​ണ്ടു​വ​ന്നു ക്യാ​പ്റ്റ​ൻ ഗി​ൽ. 14ാം ഓ​വ​റി​വാ​ണ് നാ​ലാം പേ​സ​റും ഓ​ൾ റൗ​ണ്ട​റു​മാ​യ നി​തീ​ഷി​നെ പ​രീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത് പാ​ളി​യി​ല്ല. മൂ​ന്നാം പ​ന്തി​ൽ ഡ​ക്ക​റ്റി​നെ ഗ്ലൗ​സി​ലൊ​തു​ക്കി വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്ത്. ആ​റാം പ​ന്തി​ൽ ക്രോ​ളി​ക്കും സ​മാ​ന വി​ധി. ഋ​ഷ​ഭി​നു ത​ന്നെ ക്യാ​ച്. സ്കോ​ർ ര​ണ്ടി​ന് 44. പോ​പ്പും റൂ​ട്ടും സം​ഗ​മി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ല​ഞ്ചി​ന് പി​രി​യു​മ്പോ​ൾ ര​ണ്ടി​ന് 83.

ര​ണ്ടാം സെ​ഷ​നി​ൽ ഇ​ന്ത്യ​ക്ക് വി​ക്ക​റ്റ് കി​ട്ടാ​ക്ക​നി​യാ​യി. ബും​റ​യും സി​റാ​ജും മാ​റി​മാ​റി ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ട​ക്ക് തു​ട​ർ​ച്ച​യാ​യ 26 പ​ന്തു​ക​ളി​ൽ ഇ​രു​വ​രും റ​ൺ വ​ഴ​ങ്ങാ​തി​രു​ന്ന​ത് മി​ച്ചം. പോ​പ്പും റൂ​ട്ടും പ്ര​തി​രോ​ധം മു​റു​ക്കി. 36ാം ഓ​വ​റി​ലാ​ണ് സ്കോ​ർ മൂ​ന്ന​ക്കം തൊ​ടു​ന്ന​ത്. 102ാം പ​ന്തി​ലാ​യി​രു​ന്നു റൂ​ട്ടി​ന്റെ അ​ർ​ധ ശ​ത​കം. ചാ‍യ സ​മ​യ​ത്ത് ഇം​ഗ്ല​ണ്ട് ര​ണ്ടി​ന് 153. പോ​പ്പും (44) റൂ​ട്ടും (54) ക്രീ​സി​ൽ. മൂ​ന്നാം സെ​ഷ​ൻ തു​ട​ങ്ങി ആ​ദ്യ പ​ന്തി​ൽ​ത്ത​ന്നെ പോ​പ്പി​ന്റെ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു ര​വീ​ന്ദ്ര ജ​ദേ​ജ. 104 പ​ന്തി​ൽ 44 റ​ൺ​സെ​ടു​ത്ത താ​ര​ത്തെ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് വി​ക്ക​റ്റ് കീ​പ്പ​റാ​യ ധ്രു​വ് ജു​റെ​ൽ പി​ടി​ച്ചു. 54.5 ഓവറിൽ 172 റൺസിൽ നിൽക്കെ ഹാരി ബ്രൂക്കിനെ (11) ബുംറ ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ ബെൻ സ്റ്റോക്സ് റൂട്ടിന് കൂട്ടായി നിലയുറപ്പിച്ചതോടെ സ്കോർ 250 കടന്നു.

റൂട്ട് വെള്ളിയാഴ്ച സെഞ്ച്വറി തികച്ചാൽ ആക്ടീവ് പ്ലയേഴ്സിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി മാറും റൂട്ട്. 36 സെഞ്ച്വറിയുള്ള താരം നിലവിൽ ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിനൊപ്പമാണ്.

പ​രി​ക്കേ​റ്റ് മ​ട​ങ്ങി ഋ​ഷ​ഭ്; ഗ്ലൗ​സ​ണി​ഞ്ഞ് ജു​റെ​ൽ

മൂ​ന്നാം ടെ​സ്റ്റി​ന്റെ ര​ണ്ടാം സെ​ഷ​നി​ൽ പ​രി​ക്കേ​റ്റ് മ​ട​ങ്ങി ഇ​ന്ത്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്ത്. പ​ക​ര​ക്കാ​ര​നാ​യി ധ്രു​വ് ജു​റെ​ൽ ഗ്ലൗ​സ​ണി​ഞ്ഞു. 34ാം ഓ​വ​റി​ൽ ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ന്ത് ത​ട​യാ​നാ​യി ഡൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ട​തു​കൈ​ക്ക് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും വേ​ദ​ന കു​റ​വി​ല്ലാ​ത്ത​തി​നാ​ൽ ഓ​വ​ർ പൂ​ർ​ത്തി​യാ​യ​ശേ​ഷം ഫീ​ൽ​ഡ് വി​ടു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Third Test: England 251/4 against India
Next Story