Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rahul dravid and ravi sashtri
cancel
Homechevron_rightSportschevron_rightCricketchevron_right'ടീമിൽ മാറ്റങ്ങൾ...

'ടീമിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും' -ദ്രാവിഡിന് ശാസ്ത്രിയുടെ ഉപദേശം

text_fields
bookmark_border

കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ മോശം സമയമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്. ട്വന്‍റി20 ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് - ഏകദിന പരമ്പരയിലും തോൽവിയായിരുന്നു ഫലം.

ട്വന്‍റി20 ലോകകപ്പും ഏകദിന ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യക്ക് ഈ പ്രതിസന്ധിയില്‍നിന്ന് കരകയറേണ്ടത് അത്യാവശ്യമാണ്. ഈ അവസരത്തിൽ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിന് ഉപദേശവുമായി വന്നിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.

കോലി ക്യാപ്​റ്റൻ സ്ഥാനമൊഴിഞ്ഞത് കൊണ്ടും മറ്റ് പ്രധാന കളിക്കാർ പരിക്കുകൾ കാരണം വിശ്രമത്തിലായത് കൊണ്ടും ടീമിനെ തിരിച്ചുകൊണ്ടുവരാൻ രാഹുൽ ദ്രാവിഡ് പരിശീലനത്തിൽ നല്ല മികവ് പുലർത്തേണ്ടി വരുമെന്ന് രവി ശാസ്ത്രി പറഞ്ഞു. അടുത്ത നാല്​-അഞ്ച്​ വർഷം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നിർണായകമാണ്​. ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരായ കളിക്കാരെ തിരിച്ചറിയാൻ ദ്രാവിഡും മാനേജ്‌മെന്‍റും തയാറാകേണ്ടതുണ്ട്​. എല്ലാ മത്സരത്തിലും ഒരേ സ്ക്വാഡിനെ തന്നെ നിലനിർത്തുന്നതിന് പകരം യുവാക്കളെയും പരിചയ സമ്പത്തുള്ളവരെയും ഇടകലർത്തി കളിപ്പിക്കുന്നത് മത്സരത്തിൽ ഗുണം ചെയ്തേക്കുമെന്നും ശാസ്ത്രി വ്യക്​തമാക്കി.

അടുത്ത 8-10 മാസങ്ങൾ മാറ്റങ്ങൾക്കുള്ളതാണ്. നല്ലൊരു ഭാവി ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ മാറ്റം അനിവാര്യമാണ്. ഇതാണ് ഏറ്റവും അനുയോജ്യമായ സമ‍യം. അടുത്ത ആറു മാസം യുവാക്കളെ വെച്ചു കളിപ്പിക്കുക. ഒരേ നിലയിൽ തന്നെ തുടരുകയാണേൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ശാസ്ത്രി പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന - ട്വന്‍റി20 പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ഫെബ്രുവരി ആറിന് അഹമ്മദാബാദിലാണ് ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamrahul dravid
News Summary - ‘Things will go awry if there are no changes in the team’ - Shastri’s advice to Dravid
Next Story