'ട്വന്റി 20 ലോകകപ്പിൽ സെമിയിലെത്തുക ഈ ടീമുകൾ'; പ്രവചനവുമായി സചിൻ
text_fieldsന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ സെമിഫൈനലിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് ഇന്ത്യയുടെ ഇതിഹാസ താരം സചിൻ തെണ്ടുൽകർ. ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് സചിന്റെ പ്രവചനം. ഇതില്‍ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താനുമുണ്ട്.
'ഇന്ത്യ ഇത്തവണ കിരീടം നേടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇന്ത്യ തീര്‍ച്ചയായും സെമി ഫൈനലിലുണ്ടാകും. ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ആസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളായിരിക്കും സെമിഫൈനലിലെ മറ്റു ടീമുകള്‍. ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാണ്. അവര്‍ക്കും സാധ്യതയുണ്ട്' -സച്ചിന്‍ പറഞ്ഞു.
ഇന്ത്യ ഇത്തവണ മികച്ച ടീമിനെയാണ് അണിനിരത്തിയതെന്ന് പറഞ്ഞ സച്ചിന്‍ ബുംറയുടെ അഭാവത്തെക്കുറിച്ചും സംസാരിച്ചു. 'ലോകത്തെ മികച്ച ബൗളര്‍മാരിലൊരാളായ ബുംറയില്ലാത്തത് സ്വാഭാവികമായും ഇന്ത്യന്‍ ടീമിനെ ബാധിക്കും. പക്ഷെ ഇന്ത്യന്‍ ടീം അത് മനസ്സിലാക്കി മുന്നോട്ടുപോയി. അതൊരു പോസിറ്റീവ് ചിന്തയാണ്. ബുംറക്ക് പകരം വന്ന ഷമി ലോകോത്തര ബൗളറാണ്. അദ്ദേഹം ആസ്‌ട്രേലിയക്കെതിരെ കഴിവ് തെളിയിക്കുകയും ചെയ്തു'- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

