Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅതാ അവിടെ മറ്റൊരു...

അതാ അവിടെ മറ്റൊരു ലോകകപ്പ്; വ​നി​ത ലോ​ക​ക​പ്പ് ട്വ​ന്റി20 മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
അതാ അവിടെ മറ്റൊരു ലോകകപ്പ്; വ​നി​ത ലോ​ക​ക​പ്പ്   ട്വ​ന്റി20 മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന്  തു​ട​ക്കം
cancel
camera_alt

വ​നി​ത ട്വ​ന്റി20 ലോ​ക​കി​രീ​ട​വു​മാ​യി ക്യാ​പ്റ്റ​ന്മാ​രു​ടെ സെ​ൽ​ഫി

ബി​ർ​മി​ങ്ഹാം (ഇംഗ്ലണ്ട്): ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ആ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ൽ ക്രി​ക്ക​റ്റ്പ്രേ​മി​ക​ൾ​ക്ക് ക​ൺ​നി​റ​യെ കാ​ണാ​ൻ വ​നി​ത ലോ​ക​ക​പ്പ് ട്വ​ന്റി20. ഏ​ക​ദി​ന​ത്തി​ൽ ​ലോ​ക​ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​യ​ട​ക്കം 12 ടീ​മു​ക​ളാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11ന് ​ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടും ഏ​ഷ്യ​ൻ സം​ഘ​മാ​യ ശ്രീ​ല​ങ്ക​യു​മാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടു​ക. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് പാ​കി​സ്താ​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​​ടെ ആ​ദ്യ​മ​ത്സ​രം. ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് കി​രീ​ടം കി​ട്ടാ​ക്ക​നി​യാ​ണ്. ക​ഴി​ഞ്ഞ ഒ​മ്പ​ത് ലോ​ക​ക​ക​പ്പു​ക​ളി​ൽ ആ​റും നേ​ടി​യ​ത് ആ​സ്ട്രേ​ലി​യ​യാ​ണ്. ന്യൂ​സി​ല​ൻ​ഡാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ൾ. ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ആ​സ്‌​ട്രേ​ലി​യ​യു​ടെ ആ​ധി​പ​ത്യം ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള സം​ഘ​മാ​ണ്. ക​ങ്കാ​രു നാ​ട്ടു​കാ​രി​ക​ൾ​ക്ക് പ​ഴ​യ ക​രു​ത്തു​മി​ല്ല. ആ​തി​ഥേ​യ​രെ​ന്ന മു​ൻ​തൂ​ക്കം ഇം​ഗ്ല​ണ്ടി​നു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് ഐ.​സി.​സി ടൂ​ർ​ണ​മെ​ന്റ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും പെ​ൺ​പു​ലി​ക​ളാ​ണ്. 2009 ലെ ​ആ​ദ്യ​ലോ​ക​ക​പ്പി​ന് ശേ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ ലോ​ക​ക​പ്പ് കൂ​ടി​യാ​ണി​ത്.

ആ​സ്ട്രേ​ലി​യ​ക്കു​​ശേ​ഷം ഏ​ക​ദി​ന, ട്വ​ന്റി20 ലോ​ക​ക​പ്പു​ക​ൾ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ടീ​മാ​കാ​നാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​യു​​ടെ ശ്ര​മം. ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ലെ നി​ര​വ​ധി താ​ര​ങ്ങ​ൾ ഒ​പ്പ​മു​ണ്ട്. രേ​ണു​ക സി​ങ്, ക്രാ​ന്തി ഗൗ​ഡ് തു​ട​ങ്ങി​യ പേ​സ​ർ​മാ​രും ദീ​പ്തി ശ​ർ​മ പോ​ലു​ള്ള പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഓ​ൾ​റൗ​ണ്ട​ർ​മാ​രും വ​ള​രെ ശ​ക്ത​മാ​യ ബാ​റ്റി​ങ് നി​ര​യും ചേ​ർ​ന്ന് ഏ​ഴ് മാ​സ​ത്തി​നു​ള്ളി​ൽ മ​റ്റൊ​രു ലോ​ക​കി​രീ​ടം നേ​ടാ​നു​ള്ള കു​രു​ത്തു​ണ്ട്.

സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, ജെ​മി​മ റോ​ഡ്രി​ഗ്വ​സ്, ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ പ്രീ​ത് എ​ന്നി​വ​രാ​ണ് ബാ​റ്റി​ങ്ങി​ലെ പ്ര​തീ​ക്ഷ​ക​ൾ. സ്മൃ​തി​യും ഷെ​ഫാ​ലി​യു​മാ​ണ് ഓ​പ​ണ​ർ​മാ​ർ. ബൗ​ളി​ങ്ങി​ൽ ദീ​പ്തി​യും രേ​ണു​ക സി​ങ്ങും കാ​ന്തി ഗൗ​ഡും ശ്രേ​യ​ങ്ക പാ​ട്ടീ​ലും രാ​ധ യാ​ദ​വും ശ്രീ​ച​ര​ണി​യും ടീ​മി​ലു​ണ്ട്. ഷെ​ഫാ​ലി വ​ർ​മ​യും ബൗ​ളി​ങ്ങി​ൽ ഒ​രു കൈ​നോ​ക്കും.

ഗ്രൂ​പ് എ​യി​ൽ പാ​സി​സ്താ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ആ​സ്ട്രേ​ലി​യ, ബം​ഗ്ലാ​ദേ​ശ്, നെ​ത​ർ​ല​ൻ​ഡ്സ് എ​ന്നീ ടീ​മു​ക​ളാ​ണ് ഇ​ന്ത്യ​ക്കൊ​പ്പ​മു​ള്ള​ത്. ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ​തി​നു​ശേ​ഷം ഇ​ന്ത്യ ആ​സ്ട്രേ​ലി​യ​യെ അ​വ​രു​ടെ നാ​ട്ടി​ൽ വെ​ച്ചാ​ണ് ടി20 ​പ​ര​മ്പ​ര​യി​ൽ 2-1 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ന്ന അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ 1-4 ന് ​തോ​റ്റു. ഇം​ഗ്ല​ണ്ടി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലും തോ​ൽ​വി ത​ന്നെ​യാ​യി​രു​ന്നു ഫ​ലം. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ സ​ന്നാ​ഹ മ​ത്സ​രം ജ​യി​ച്ചെ​ങ്കി​ലും ബു​ധ​നാ​ഴ്ച ഇം​ഗ്ല​ണ്ടി​നോ​ട് തോ​റ്റു. ആ​ലീ​സ് കാ​പ്‌​സി​യു​​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ഇ​റ​ങ്ങു​ന്ന​ത്. അ​മേ​ലി​യ കെ​ർ ന്യൂ​സി​ല​ൻ​ഡി​നെ ന​യി​ക്കും. സോ​ഫി മോ​ളി​ന​ക്സാ​ണ് ഓ​സീ​സ് ക്യാ​പ്റ്റ​ൻ. ലോ​റ വോ​ൾ​വാ​ർ​ഡ് ന​യി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ട​യി​ൽ കെ​യ്‌​ല റെ​യ്‌​നെ​ക്കെ, അ​ന്ന​റി ഡെ​ർ​ക്‌​സ​ൺ എ​ന്നി​വ​രു​ൾ​പ്പെ​​ടെ ക​ഴി​വേ​റി​യ താ​ര​ങ്ങ​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket testICC Women's World CupTwenty-TwentyWomen's World Cup
News Summary - There's another World Cup; Women's World Cup Twenty-Twenty matches begin today
Next Story