Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rohit sharma and virat kohli
cancel
Homechevron_rightSportschevron_rightCricketchevron_rightഏകദിനത്തിൽ...

ഏകദിനത്തിൽ തനി​ക്കൊപ്പം ഓപ്പൺ ചെയ്യാൻ ഒരു താരം മാത്രമേയുള്ളൂ -രോഹിത്​

text_fields
bookmark_border

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷൻ തനിക്കൊപ്പം ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ. കോവിഡ് ബാധിച്ച് ശിഖര്‍ ധവാനും റുതുരാജ് ഗെയ്ക്​വാദും ഇന്ത്യന്‍ ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് പകരക്കാരനായി കിഷനെ ഏകദിന ടീമിലേക്ക് തെരഞ്ഞെടുത്തതെന്നും രോഹിത് പറഞ്ഞു.

'പകരക്കാരനായി കിഷൻ മാത്രമാണുള്ളത്​. അതുകൊണ്ട് അദ്ദേഹം എന്‍റെ കൂടെ ഓപ്പൺ ചെയ്യും. മായങ്കിനെ ടീമിലേക്ക് തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം കോവിഡ് നിരീക്ഷണത്തിലാണ്. മായങ്ക് വൈകിയാണ് ടീമിലെത്തിയത്.

ടീമിന്​ ചില മാനദണ്ഡങ്ങൾ ഉണ്ട്. യാത്ര ചെയ്ത്​ വരുന്നവർ മൂന്ന് ദിവസം നിരീക്ഷണത്തിലിരിക്കണം. അദ്ദേഹത്തിന്‍റെ ക്വാറന്‍റീൻ അവസാനിച്ചിട്ടില്ലാത്തതിനാൽ കിഷൻ ഓപ്പണിങ്ങിനിറങ്ങും' -രോഹിത് വ്യക്തമാക്കി.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരക്ക് ഞായറാഴ്ച അഹമ്മദാബാദില്‍ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളാണ്​ പരമ്പരയിലുള്ളത്​.

ഇന്ത്യ തങ്ങളുടെ 1000 ഏകദിനം തികക്കുന്ന പരമ്പരക്ക് കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ട്വന്‍റി20 പരമ്പര വിജയിച്ചെത്തുന്ന വെസ്റ്റിന്‍ഡീസിനെ കീഴ്‌പ്പെടുത്തുക എളുപ്പമാവില്ല. ഇന്ത്യക്കെതിരെ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്​ കരീബിയൻ സംഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs west indies
News Summary - There is only one player to open with me in ODIs - Rohit
Next Story