മത്സരശേഷം കൈകൊടുക്കുന്നതിൽ തെറ്റൊന്നുമില്ല -അസ്ഹറുദ്ദീൻ
text_fieldsപ്രതീകാത്മക ചിത്രം
2025 ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ റൗണ്ടിൽ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുകയാണ്. മത്സരത്തിന് മുമ്പ് മൈതാനത്തിന് പുറത്തുള്ള അന്തരീക്ഷം മൈതാന മധ്യത്തിലുള്ളതിനേക്കാൾ വളരെ ചൂടേറിയതാണ്. ക്രിക്കറ്റ് തന്ത്രങ്ങൾക്ക് പകരം, ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം ഹസ്തദാന വിവാദമാണ്.
കഴിഞ്ഞ മത്സരത്തിന് ശേഷം, ഇന്ത്യൻ കളിക്കാർ പാകിസ്താൻ കളിക്കാരുടെ ഹസ്തദാനം നിരസിച്ചതിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഐ.സി.സിയോട് പരാതിപ്പെട്ടു. ഇപ്പോൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും മുൻ ക്രിക്കറ്റ് താരം നിഖിൽ ചോപ്രയും ഒരു ടി.വി ചാനലിൽ ഈ വിവാദത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു.
‘നിങ്ങൾ കളിക്കുകയാണെങ്കിൽ, പൂർണഹൃദയത്തോടെ കളിക്കുക’ വിവാദം അമിതമായി പറയാൻ അസ്ഹറുദ്ദീൻ വിസമ്മതിക്കുകയും ഹസ്തദാനം ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്ന് പറയുകയും ചെയ്തു. ഹസ്തദാനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരു മത്സരം കളിക്കുമ്പോൾ, പൂർണഹൃദയത്തോടെ കളിക്കുക, അത് കൈകൊടുക്കുകയോ കൊടുക്കാതിരിക്കുകയോ അതെന്തെങ്കിലുമാകട്ടെ. അതിലെ പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.പ്രതിഷേധമായി മത്സരത്തെ കാണരുതെന്നും തീവ്രമായും പൂർണമനസ്സോടെയും കളിക്കണമെന്നും അല്ലെങ്കിൽ, കളിക്കണ്ട ആവശ്യമില്ലെന്നും അസ്ഹറുദ്ദീൻ അഭിപ്രായപ്പെട്ടു. അത് ഐ.സി.സി ടൂർണമെന്റായാലും ഏഷ്യാ കപ്പായാലും ശരി.
മുൻ ഓൾറൗണ്ടർ നിഖിൽ ചോപ്ര വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചു, ഇന്ത്യൻ കളിക്കാർ കൈകൊടുക്കാതിരിക്കാൻ കാരണമായ എന്തെങ്കിലും മൈതാനത്ത് സംഭവിച്ചിരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു. മത്സരത്തിനിടെ കളിക്കാരുമായി എന്തെങ്കിലും തർക്കം ഉണ്ടായിട്ടുണ്ടാകാം എന്ന് ഞാൻ കരുതുന്നു.ഇത്തരം വിവാദങ്ങൾ കളിക്കാരുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും ഒരു ഐസിസി ടൂർണമെന്റിൽ അത്തരം പ്രതിഷേധങ്ങളെ ചോദ്യം ചെയ്യുമെന്നും ചോപ്ര പറഞ്ഞു. ഒരു ഐ.സി.സി ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ, അനന്തരഫലങ്ങൾ ഉണ്ടാകും. പിഴ പോലും നേരിടേണ്ടിവരും. ഇത് ക്രിക്കറ്റിനോടുള്ള മികച്ച സമീപനമല്ലെന്നും നിഖിൽ ചോപ്ര അഭിപ്രായപ്പെട്ടു.
ഇത്രയും വർഷമായിട്ടും ഇത്തവണത്തെ പോലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് നാടകീയത ഉണ്ടായിട്ടില്ല? ഇത്തവണയും എന്തെങ്കിലുമൊക്കെ സംഭവിക്കും കാത്തിരുന്ന് കാണാം.പ്രതീക്ഷകളും ആവേശവും ഉച്ചസ്ഥായിയിലാണ്ഇന്ത്യയും പാകിസ്താനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പരകളൊന്നുമില്ല, അതിനാൽ ഐ.സി.സി, ഏഷ്യാ കപ്പ് മത്സരങ്ങളിൽ മാത്രമാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. അതുകൊണ്ടാണ് ഈ മത്സരങ്ങളുടെ ആവേശവും സമ്മർദവും എപ്പോഴും ഉയർന്നുതന്നെയാണ് . ഇന്നത്തെ മൽസരവും ഹൈ-വോൾട്ടേജിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

