'നിരവധി ഓപ്ഷനുകളുണ്ട്...'; സൺറൈസേഴ്സ് ഹൈദരാബാദ് വിട്ട കെയ്ൻ വില്യംസൺ
text_fieldsഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള സമയപരിധി അവസാനിച്ചിരിക്കുകയാണ്. നായകനും സൂപ്പർ ബാറ്ററുമായ കെയ്ൻ വില്യംസണെ സൺറൈസേഴ്സ് ഹൈദരാബാദ് റിലീസ് ചെയ്തു.
നിക്കോളാസ് പുരാൻ, പ്രിയം ഗാർഗ് തുടങ്ങിയ താരങ്ങളെയും ഹൈദരാബാദ് ഒഴിവാക്കിയിട്ടുണ്ട്. പുതിയ സീസണിലേക്കുള്ള ഐ.പി.എൽ താരലേലം ഡിംസബർ 23ന് കൊച്ചിയിലാണ്. 2022 സീസണിനു മുന്നോടിയായാണ് ന്യൂസിലൻഡ് താരത്തെ സൺറൈസേഴ്സ് നായകനായി പ്രഖ്യാപിച്ചത്. 14 കോടി രൂപക്കാണ് അന്ന് താരത്തെ ടീം നിലനിർത്തിയത്. ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു. എന്നാൽ, 10 ടീമുകൾ പങ്കെടുത്ത സീസണിൽ എട്ടാമതയാണ് ടീം ഫിനിഷ് ചെയ്തത്.
ഇവിടെ നിരവധി ഓപ്ഷനുകളുണ്ടെന്ന് വില്യംസൺ പ്രതികരിച്ചു. ട്വന്‍റി20 ഭാവിയെ കുറിച്ച് സ്പോർട്സ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം. 'ലോകമെമ്പാടും ധാരാളം മത്സരങ്ങൾ ഉണ്ട്. ഐ.പി.എൽ ആവേശകരമായ ഒന്നാണ്. താരങ്ങൾ വ്യത്യസ്ത ടീമുകൾക്കായി കളിക്കുന്നത് നിങ്ങൾക്ക് കാണാനാകും. ധാരാളം ഓപ്‌ഷനുകൾ ഉണ്ട്, ക്രിക്കറ്റും നിരവധിയാണ്, അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ ഇഷ്ടപ്പെടുന്നു' -വില്യംസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

