കോഹ്ലിക്ക് ആശംസകളുമായി ലോകം
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിലെതന്നെ സൂപ്പർതാരങ്ങളിൽ ഒരാളായ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുമ്പോൾ അഭിനന്ദനമറിയിച്ചെത്തുന്നത് കായികലോകത്തെ വമ്പന്മാർ. ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട ക്രിക്കറ്റ് താരമായാണ് വിരാടിന്റെ ടെസ്റ്റിലെ പടിയിറക്കം. ‘അസാധാരണമായ റെഡ്ബാൾ ക്രിക്കറ്റിൽനിന്ന് വിട, വിരാട് കോഹ്ലി’ എന്നായിരുന്നു ഫിഫ ലോകകപ്പ് പേജിൽ പോസ്റ്റ് ചെയ്തത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി, ജർമൻ ബുണ്ടസ് ലിഗ ജേതാക്കളായ ബയേൺ മ്യൂണിക്ക് തുടങ്ങിയവരും കോഹ്ലിക്ക് ആശംസകൾ നേർന്നു. ബയേണിന്റെ ഇംഗ്ലീഷ് ഇതിഹാസം ഹാരി കെയ്ൻ കമന്റിട്ടും അഭിനന്ദനം അറിയിച്ചു. സെർബിയൻ ടെന്നിസ് ഇതിഹാസതാരം നൊവാക് ദ്യോകോവിച്ച്, മുൻ യു.എഫ്.സി താരം കോണർ മക്ഗ്രേഗർ എന്നിവരും ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു. വിംബ്ൾഡണും അവരുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്ന് ആശംസകളർപ്പിച്ചു. ഗിന്നസ് റെക്കോഡ് അക്കൗണ്ടിലും വിരാടിന് ഫെയർവെൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

