ഇനി എട്ടിലെ കളി; ഇന്ന് ന്യൂസിലൻഡ് പാകിസ്താനെതിരെ
text_fieldsനാളെ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾ അഹമ്മദാബാദിൽ പരിശീലനത്തിൽ
കൊളംബോ: ട്വന്റി20 ലോകകപ്പിൽ ഇനി സൂപ്പർ എട്ട് പോരാട്ടം. ആദ്യ കളിയിൽ സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ ഇന്ന് പാകിസ്താനും ന്യൂസിലൻഡും കൊളംബോയിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നാളെ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ ആദ്യ മത്സരം. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സിംബാബ്വെ ടീമുകൾ മാറ്റുരക്കും. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലുള്ളത്. വെസ്റ്റിൻഡീസും സിംബാബ്വയുമാണ് പ്രതീക്ഷകൾ തെറ്റിച്ച് കുതിച്ചത്. ആസ്ത്രേലിയയക്കും അഫ്ഗാനിസ്താനും സൂപ്പർഎട്ടിൽ കടക്കാനായില്ല.
ഇന്ന് പാക്കിസ്താനെതിരെ ന്യൂസിലാൻഡിന് പോരാട്ടം കടുക്കും. മധ്യനിര കൂടി തിളങ്ങിയില്ലെങ്കിൽ ന്യുസിലാൻഡ് വിയർക്കും. പാകിസ്താന്റെ സ്പിൻ വൈവിധ്യവും നിർണായക ഘടകമാകും. ഉസ്മാൻ താരിഖ്, അബ്രാർ അഹമ്മദ്, സെയിം അയൂബ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. സ്പിന്നായിരുന്നു പ്രാഥമികഘട്ടത്തിൽ പാകിസ്താന്റെ പ്രധാന ആയുധം. ഓപണർമാരായ ടിം സീഫെർട്ടും ഫിൻ അലനും ഒഴികെ കിവി ബാറ്റർമാർ ഫോമിലായിട്ടില്ല. ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ തുടങ്ങിയ താരങ്ങൾ ഫോമിലേക്കുയർന്നിട്ടില്ല. ടൂർണമെന്റിൽ ആദ്യമായി കൊളംബോയിൽ കളിക്കുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. പാകിസ്താനാകട്ടെ പ്രേമദാസ സ്റ്റേഡിയത്തിൽ രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
മറ്റൊരു കിരീടനേട്ടത്തിനൊരുങ്ങുന്ന ഇന്ത്യ സൂപ്പർ എട്ടിൽ ഏറെ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരങ്ങളും ജയിച്ചെങ്കിലും ചില പോരായ്മകൾ ബാക്കിയാണ്. സ്പിൻ ബൗളിങ്ങിനെതിരെയുള്ള ദൗർബല്യവും ഫീൽഡിങ്ങിലെ ഇടക്കിടെയുള്ള വീഴ്ചകളും പരിഹരിക്കേണ്ടതുണ്ട്.
സൂപ്പർ എട്ട് മത്സരക്രമം
ഫെബ്രുവരി 21:
പാകിസ്താൻ Vs ന്യൂസിലൻഡ് 7pm
കൊളംബോ പ്രേമദാസ സ്റ്റേഡിയം
ഫെബ്രുവരി 22
ശ്രീലങ്ക Vs ഇംഗ്ലണ്ട് 7pm
കാൻഡി പല്ലെക്കലെ സ്റ്റേഡിയം
ഇന്ത്യ Vs ദക്ഷിണാഫ്രിക്ക 7pm
അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം
ഫെബ്രുവരി 23
സിംബാബ്വെ Vs വെസ്റ്റ് ഇൻഡീസ് 7pm
മുംബൈ വാങ്കഡെ സ്റ്റേഡിയം
ഫെബ്രുവരി 24
ഇംഗ്ലണ്ട് Vs പാകിസ്താൻ 7pm
കാൻഡി പല്ലെക്കലെ സ്റ്റേഡിയം
ഫെബ്രുവരി 25
ന്യൂസിലൻഡ് Vs ശ്രീലങ്ക 7pm
കൊളംബോ പ്രേമദാസ സ്റ്റേഡിയം
ഫെബ്രുവരി 26
വെസ്റ്റ് ഇൻഡീസ് Vs ദക്ഷിണാഫ്രിക്ക 3pm
അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം
ഇന്ത്യ vs സിംബാബ്വെ 7pm
ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയം
ഫെബ്രുവരി 27
ഇംഗ്ലണ്ട് vs ന്യൂസിലൻഡ് 7pm
കൊളംബോ പ്രേമദാസ സ്റ്റേഡിയം
ഫെബ്രുവരി 28
ശ്രീലങ്ക Vs പാകിസ്താൻ 7pm
പല്ലെക്കലെ സ്റ്റേഡിയം
മാർച്ച് 1
സിംബാബ്വെ Vs ദക്ഷിണാഫ്രിക്ക 3pm
ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

