Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യയുടേത്​ 65...

ഇന്ത്യയുടേത്​ 65 വ​ർ​ഷ​ത്തി​നി​ട​യിലെ ഏ​റ്റ​വും കു​റ​ഞ്ഞ ടീം ​ടോ​ട്ടൽ; നാണക്കേടിന്‍റെ റെക്കോർഡ്​ കഥ

text_fields
bookmark_border
ഇന്ത്യയുടേത്​ 65 വ​ർ​ഷ​ത്തി​നി​ട​യിലെ ഏ​റ്റ​വും കു​റ​ഞ്ഞ ടീം ​ടോ​ട്ടൽ; നാണക്കേടിന്‍റെ റെക്കോർഡ്​ കഥ
cancel

65 വ​ർ​ഷം

ക​ഴി​ഞ്ഞ 65 വ​ർ​ഷ​ത്തി​നി​ട​യി​ൽ ടെ​സ്​​റ്റി​ൽ പി​റ​ക്കു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ ടീം ​ടോ​ട്ട​ലാ​ണ്​ ഇ​ന്ത്യ​യു​ടേ​ത്. 1955ൽ ​ന്യൂ​സി​ല​ൻ​ഡ്​ 26ന്​ ​പു​റ​ത്താ​യി ലോ​ക റെ​ക്കോ​ഡ്​ കു​റി​ച്ച ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ സ്​​കോ​ർ.

2019ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ അ​യ​ർ​ല​ൻ​ഡ്​ 38 റ​ൺ​സി​ന്​ പു​റ​ത്താ​യി​രു​ന്നു.

ഇന്ത്യയെ 42 റൺസിന്​ എറിഞ്ഞുവീഴ്​ത്തിയ ജെഫ്​ ആർനോൽഡും ക്രിസ്​ ഓൾഡും

'സ​മ്മ​ർ ഓ​ഫ്​ 36'

സ​മ്മ​ർ ഓ​ഫ്​ 42 എ​ന്നാ​യി​രു​ന്നു 1974 ജൂ​ൺ 20ന്​ ​ലോ​ഡ്​​സി​ലെ ഇ​ന്ത്യ​ൻ ത​ക​ർ​ച്ച​യെ വി​ളി​ച്ച​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്​​റ്റി​ൽ ആ​തി​ഥേ​യ​രു​ടെ 629ന്​ ​മ​റു​പ​ടി​യാ​യി ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ഇ​ന്ത്യ 302ന്​ ​പു​റ​ത്താ​യി​ ഫോ​ളോ ഓ​ൺ വ​ഴ​ങ്ങി. ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 42 റ​ൺ​സി​ന്​ പു​റ​ത്താ​യ​തോ​ടെ ടെ​സ്​​റ്റി​ലെ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ചെ​റി​യ സ്​​കോ​റാ​യി. ​ക്രി​ക്ക​റ്റ്​ ലോ​ക​ത്തി​ന്​ അ​ത്​ 'സ​മ്മ​ർ ഓ​ഫ്​ 42' ആ​യി​രു​ന്നു.

1947ൽ ​ഡൊ​ണാ​ൾ​ഡ്​ ബ്രാ​ഡ്​​മാ​െൻറ ഓ​സീ​സി​നെ​തി​രെ ലാ​ല അ​മ​ർ​നാ​ഥി​െൻറ ഇ​ന്ത്യ 58 റ​ൺ​സി​ന്​ പു​റ​ത്താ​യ റെ​ക്കോ​ഡാ​ണ്​ ലോ​ഡ്​​സി​ൽ അ​ജി​ത്​ വ​ഡേ​ക്ക​റു​ടെ ഇ​ന്ത്യ തി​രു​ത്തി​യ​ത്. ഇ​പ്പോ​ൾ, ​വ​ഡേ​ക്ക​റു​ടെ റെ​ക്കോ​ഡാ​ണ്​ കോ​ഹ്​​ലി​യു​ടെ ഇ​ന്ത്യ സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. ഇ​പ്പോ​ഴി​ത്​ 'സ​മ്മ​ർ ഓ​ഫ്​ 36' ആ​യി മാ​റി.


അ​യ​ർ​ല​ൻ​ഡിനെ​ 38 റ​ൺ​സി​ന് പുറത്താക്കിയ ശേഷം മടങ്ങുന്ന ഇംഗ്ലണ്ട്​ താരങ്ങൾ

36 റ​ൺ​സ്

ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ റെ​ക്കോ​ഡ്​ ബു​ക്കി​ൽ 36ൽ ​പു​റ​ത്താ​വു​ന്ന മൂ​ന്നാ​മ​ത്തെ ടീ​മാ​ണ്​ ഇ​ന്ത്യ. ദ​ക്ഷി​ണാ​ഫ്രി​ക്ക (ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ 1932), ആ​സ്​​ട്രേ​ലി​യ (ഇം​ഗ്ല​ണ്ടി​നെ​തി​രെ 1902) എ​ന്നി​വ​രാ​ണ്​ ഇ​തേ സ്​​കോ​റി​ൽ നേ​ര​ത്തെ നാ​ണം​കെ​ട്ട​ത്.

26 റ​ൺ​സ്​

ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സ്​​കോ​ർ ​എ​ന്ന റെ​ക്കോ​ഡ്​ ന്യൂ​സി​ല​ൻ​ഡി​നാ​ണ്. 1955 മാ​ർ​ച്ചി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ 26 റ​ൺ​സി​നാ​ണ്​ കി​വീ​സ്​ പു​റ​ത്താ​യ​ത്. പി​ന്നെ ര​ണ്ടു​ മു​ത​ൽ അ​ഞ്ചു വ​രെ സ്​​ഥാ​ന​ങ്ങ​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ്. 30 റ​ൺ​സ്​ (ഇം​ഗ്ല​ണ്ടി​നെ​തി​രെ 1896, 1924), 35 റ​ൺ​സ്​ (ഇം​ഗ്ല​ണ്ടി​നെ​തി​രെ 1899), 36 റ​ൺ​സ്​ (ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ 1932) എ​ന്നി​വ. ആ​റാ​മ​താ​യി ആ​സ്​​ട്രേ​ലി​യ​യും (36 റ​ൺ​സ്, ഇം​ഗ്ല​ണ്ടി​നെ​തി​രെ 1902). ഏ​ഴാം സ്ഥാ​ന​ത്താ​ണ്​ ഇ​ന്ത്യ​യു​ടെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​ക​ട​നം.

ഡി​സം​ബ​ർ 19: ചി​രി​യും ക​ണ്ണീ​രും

ഒ​രേ ദി​വ​സ​ത്തി​ലെ യാ​ദൃ​ശ്ചി​ക​ത. നാ​ലു​വ​ർ​ഷം മു​മ്പ്​ ഇ​തേ ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ത്യ ടെ​സ്​​റ്റി​ലെ റെ​ക്കോ​ഡ്​ സ്​​കോ​ർ കു​റി​ച്ച​ത്.

2016 ഡി​സം​ബ​ർ 19: ഇം​ഗ്ല​ണ്ടി​നെ​തി​രെ ചെ​ന്നൈ ടെ​സ്​​റ്റ്. ഏ​ഴി​ന്​ 759 റ​ൺ​സെ​ടു​ത്ത ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടെ​സ്​​റ്റ്​ സ്​​കോ​ർ. അ​തും വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ കീ​ഴി​ലാ​യി​രു​ന്നു. ക​രു​ൺ നാ​യ​റു​ടെ ട്രി​പ്പ്​​​ളും (303 നോ​ട്ടൗ​ട്ട്), കെ.​എ​ൽ. രാ​ഹു​ലി​െൻറ സെ​ഞ്ച്വ​റി​യും (199) ഇ​ന്ത്യ​ക്ക്​ റെ​ക്കോ​ഡ്​ സ്​​കോ​റും ഇ​ന്നി​ങ്​​സ്​ ജ​യ​വു​മൊ​രു​ക്കി.

2020 ഡി​സം​ബ​ർ 19: ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ 36 റ​ൺ​സി​ന്​ പു​റ​ത്താ​യി ത​ങ്ങ​ളു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ സ്​​കോ​ർ എ​ന്ന റെ​ക്കോ​ഡ്​ കു​റി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-australiaIndia 36
Next Story